BEYOND THE GATEWAY

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ജനസ്വാധീനത്തെ സി പി എം ഭരിക്കുന്ന ഗുരുവായൂർ നഗരസഭ  ഭയപ്പെടുന്നു.- ബിജെ പി

ഗുരുവായൂർ :  കേന്ദ്ര സർക്കാരിൻ്റെ അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വയോ – പാർക്ക് ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രി സുരേഷ് പങ്കെടുക്കരുത് എന്ന് മുൻകൂട്ടി തയ്യാറാക്കിയ തീരുമാന പ്രകാരമാണ് ഗുരുവായൂർ നഗരസഭ ഉദ്ഘാടനം നിശ്ച്ചയിച്ചതെന്ന് ബീ ജെ പി .

സാധാരണയായി കേന്ദ്രമന്ത്രിയുടെ തിയ്യതി വാങ്ങിയതിനു ശേഷമാണ് ഉദ്ഘാടനങ്ങൾ തീരുമാനിക്കുക. പക്ഷേ ഗുരുവായൂർ നഗരസഭയിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ, ഉദ്ഘാടനം തീരുമാനിച്ചതിന് ശേഷം  കേന്ദ്ര മന്ത്രിയോട് വരാൻ പറഞ്ഞാൽ മുൻകൂട്ടി തീരുമാനിച്ച ഒട്ടനവധി പരിപാടികൾ ഉള്ളത് കൊണ്ട് സ്വാഭാവികമായും മന്ത്രിക്ക് പങ്കെടുക്കാൻ സാധിക്കാതെ വരും. ജനാധിപത്യ സ്വഭാവത്തിന് നിരക്കാത്ത  പ്രവർത്തനം പ്രതിഷേധാർഹവും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ജനസ്വാധീനത്തെ സി പി എം ഭരിക്കുന്ന ഗുരുവായൂർ നഗരസഭ ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും ബി ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട്  അനിൽ മഞ്ചറമ്പത്ത്  അഭിപ്രായപ്പെട്ടു.

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...