BEYOND THE GATEWAY

ഗ്ളോബൽ എൻ എസ് എസ് മഹിളാ വിഭാഗം “ജനനി” യുടെ ഓണാഘോഷവും കുടുംബ സംഗമവും ഗുരുവായൂരിൽ

ഗുരുവായൂർ : ഗ്ളോബൽ എൻ എസ് എസ് മഹിളാ വിഭാഗമായ ജനനിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ കൊളാടി ഭവനത്തിൽ വെച്ച് നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും പ്രശസ്ത സാമൂഹിക പ്രവർത്തകയും  മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഓണാഘോഷ കുടുംബസംഗത്തിൽ ഗുരുവായൂരിൻ്റെ ഗുരുനാഥയും ജീവകാരുണ്യ പ്രവർത്തകയുമായ വസന്തമണി ടീച്ചർ മുഖ്യാതിഥിയായി. ജി എൻ എസ് എസ് ഭാരവാഹികളായ കെ മോഹനകൃഷ്ണൻ, കെ ടി ശിവരാമൻ നായർ, ശ്രീകുമാർ പി നായർ, രാധാശിവരാമൻ നായർ, ബീനരാമചന്ദ്രൻ, സരസ്വതി വിജയൻ, ഗീത വിനോദ് മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിക്കുകയും ജനനി കുടുംബാംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പ്രശസ്ത ഗായകരായ കെ മോഹന കൃഷ്ണൻ്റേയും, സിനു എടക്കഴിയൂരിൻ്റേയും നേതൃത്വത്തിൽ ഓണപ്പാട്ടുകളുടെ ആലാപനവും, മുതിർന്നവരുടെ ഓണസ്മരണകളും ചടങ്ങിൽ നടന്നു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...