BEYOND THE GATEWAY

ശ്രീഗുരുവായൂരപ്പന് വഴിപാടായി ഹ്യൂണ്ടായ് ഐ ടെൻ കാർ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാർ.  ശനിയാഴ്ച ഉച്ചതിരിഞ്ഞ്  ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ  എം ഡി ഉദയകുമാർ റെഡ്ഡിയിൽ നിന്നും  കാർ ഏറ്റുവാങ്ങി. 

കളഭവും തിരുമുടി മാലയും  പഴവും പഞ്ചസാരയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ  ദേവസ്വം ചെയർമാൻ അദ്ദേഹത്തിന് നൽകി. ദേവസ്വം ഭരണ സമിതി അംഗം കെ.പി.വിശ്വനാഥൻ , കേശ് വിൻ  സി ഇ ഒ സഞ്ചുലാൽ രവീന്ദ്രൻ, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, സ്റ്റോർസ് & പർച്ചേസ്  ഡി.എ എം രാധ,, മാനേജർ സുനിൽ കുമാർ , ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...