ഗുരുവായൂർ : ശ്രീവിഷ്ണു സഹസ്രനാമോത്സവ വേദിയിൽ വിഷ്ണു സഹസ്രനാമത്തിലെ തിരഞ്ഞെടുത്ത നാമങ്ങളും അവയുടെ വേദാന്തപരമായ വിചിന്തനവും എന്ന വിഷയം വളരെ വിസ്തരിച്ച് ഗുരുവായൂർ പ്രഭാകർജി പ്രഭാഷണം ചെയ്തു തോട്ടം ശ്യാം നമ്പൂതിരി ഭാഗവതത്തിലെ അവധൂത ഗീത എന്ന വിഷയത്തെ കുറിച്ചും പ്രഭാഷണം ചെയ്തു
വേദിയിൽ മേച്ചേരി വാസുദേവൻ നമ്പൂതിരി ശ്രീകലാനിലയം മഹേഷ് എന്നിവർ ചേർന്ന് സംഗീതാർച്ചന പരിപാടിയിൽ കൃഷ്ണനാട്ട പദം കൊണ്ട് ഗുരുവായുരപ്പനെ സേവ ചെയ്തു

വൈകുന്നേരത്തെ വിശേഷാൽ സഹസ്രനാമജപത്തിന് മുമ്പായി ക്ഷേത്ര ഓതിക്കനും മുൻക്ഷേത്രം മേൽശാന്തിയുമായ കക്കാട് വാസുദേവൻ നമ്പൂതിരി ശ്രീവിഷ്ണു സഹസ്രനാമ ദീപം തെളിയിച്ചുക്കൊണ്ട് ജപത്തിൽ പങ്കെടുത്തു .ആചാര്യന്മാരെ മേച്ചേരി കേശവൻ നമ്പൂതിരി , മഞ്ചിറ കേശവൻ നമ്പൂതിരി എന്നിവർ ചേർന്ന് അനുമോദിച്ചു . നിരവധി ഭക്തർ പങ്കെടുത്തു