BEYOND THE GATEWAY

ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം മിഷൻ 2025 മൂന്നാം ഘട്ട ക്ഷേത്ര നിർമ്മാണ യജ്ഞ സമിതി രൂപീകരിച്ചു.

ചാവക്കാട് : ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം മിഷൻ 2025 മൂന്നാംഘട്ട ക്ഷേത്ര നിർമ്മാണയയജ്ഞ സമിതി രൂപീകരണ യോഗം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

ഗവേർണിംഗ് ബോഡി അംഗങ്ങളായി ഡോ ചേന്നാണ് ദിനേശൻ നമ്പൂതിരിപ്പാട് (മുഖ്യതന്ത്രി) മെട്രോമാൻ ഇ ശ്രീധരൻ മുഖ്യ രക്ഷാധികാരി ഡോ ഡി എം വാസുദേവൻ (ചെയർമാൻ) എന്നിവരേയും ഉപദേശകമ്പമിതി അംഗങ്ങളായി . പി രാധാകൃഷ്ണൻ കാക്കശ്ശേരി, സി പി നായർ , അഡ്വ: എ വേലായുധൻ, കെ ബി സുരേഷ് എന്നിവരേയും , സമിതി ചെയർമാനായി  പി എസ് പ്രേമാനന്ദൻ, വർക്കിംഗ് ചെയർമാനായി കിഴക്കകത്ത് പ്രകാശൻ , ഫിനാൻസ് കമ്മിറ്റി ചെയർമാൻ : പി.ലോഹിതാക്ഷൻ  , ജനറൽ കൺവീനറായി ജി ജി ശ്രീരാമകൃഷ്ണൻ , മീഡിയ കോർഡി നേറ്ററായി കെ സി ശിവദാസൻ പബ്ലിസിറ്റി ചെയർമാനായി എം ബി സുധീർ , പ്രോഗ്രാം ചെയർമാനായി മുരളീധരകൈമൾ എന്നിവരേയും തിരഞ്ഞെടുത്തു

യോഗത്തിൽ മോഹൻദാസ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു . പി യതീന്ദ്രദാസ് സ്വാഗതവും, വി പ്രേകുമാർ നന്ദിയും പറഞ്ഞു.

പി.ലോഹിതാക്ഷൻ

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...