BEYOND THE GATEWAY

ഗുരുവായൂരിൽ വാരിയർ സമാജം ആചാര്യ സംഗമവും ആചാര്യ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും

ഗുരുവായൂർ : സമസ്ത കേരള വാര്യർ സമാജം ആചാര്യ സംഗമവും, ആചാര്യശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടത്തി. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

സമാജം സംസ്ഥാന പ്രസിഡണ്ട് പി കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി വി മുരളിധര വാര്യർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വി വി ഗിരീശൻ, ടി വി ശ്രീനിവാസ വാര്യർ, കെ സുരേഷ് വാര്യർ, എസ് ശങ്കരവാര്യർ, ടി വി രാധാകൃഷ്ണ വാര്യർ, കെ വി ചന്ദ്രിക വാര്യർ, ഗീത ആർ വാര്യർ , വി വി സതീശൻ  ജയ സതീഷ് എന്നിവർ പ്രസംഗിച്ചു. ഷോഡശ കർമ്മം നടത്തുന്ന 11 ആചാര്യന്മാരെ ആചാര്യശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചു . ആചാര ഏകികരണം വേണമെന്നു യോഗം തിരുമാനിച്ചു .

➤ ALSO READ

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത...