ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കൗണ്‍സിലര്‍ കെ പി ഉദയന്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷമണന്‍ തുടങ്ങയിവര്‍ പങ്കെടുത്ത് സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗത്തില്‍ താഴെ പറയും പ്രകാരമുളള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനമെടുത്തു.
24/09/2024 – രാവിലെ 7 മണി – സൈക്കിള്‍ റാലി
25/09/2024 – രാവിലെ 9 മണി – ഡോര്‍ ടു ഡോര്‍ കാമ്പയിന്‍
25/09/2024 – രാവിലെ 10 മണി – സെല്‍ഫി പോയിന്‍റ്
26/09/2024 – രാവിലെ 7 മണി – കെ എസ് ആര്‍ ടി ബസ് സ്റ്റാന്‍റ് ക്ലീനിങ്ങ് (ധനലക്ഷ്മി
ബാങ്കിന്‍റെ സഹകരണത്തോടെ)
26/09/2024 – വൈകീട്ട് 5 മണി – പെനാല്‍ട്ടി ഷൂട്ടൗട്ട്
27/09/2024 – രാവിലെ 10 മണി – ശുചിത്വ ക്വിസ്സ് (സ്ക്കൂള്‍ കോളേജ് തലത്തില്‍)
28/09/2024 – രാവിലെ 9 മണി – കാന്‍വാസില്‍ ചിത്രരചന
28/09/2024 – രാവിലെ 10 മണി – ഹരിതകര്‍മ്മസേന ഫ്ളാഷ് മോബ്
29/09/2024 – രാവിലെ 6 മണി – മാരത്തോണ്‍
30/09/2024 -രാവിലെ 10 മണി – കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ്
01/10/2024 – രാവിലെ 7 മണി – വാര്‍ഡ് തലത്തില്‍ മാസ്സ് ക്ലീനിങ്ങ്
01/10/2024 – വൈകീട്ട് – ലക്ഷം ശുചിത്വദീപം തെളിയിക്കല്‍
02/10/2024 – ഉച്ചക്ക് 2 മണി – നഗരസഭ തല ക്വിസ്സ് കോമ്പറ്റീഷന്‍ (സ്ക്കൂള്‍ കോളേജ് തലത്തിലെ ഒന്നു രണ്ടും സ്ഥാനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട്)
02/10/2024 – ഉച്ചക്ക് 3 മണി – അംഗന്‍ വാടികള്‍ക്ക് ജൈവ മാലിന്യ സംസ്ക്കരണത്തിനായി ബയോബിന്‍ വിതരണം
തുടര്‍ന്ന് സ്വച്ഛതാ ഹി സേവ സമാപന സമ്മേളനം മേല്‍ പരിപാടികള്‍ വിജയിപ്പിക്കുന്നതിനും വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്ക്കരണ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അഭ്യർത്ഥിച്ചു.