BEYOND THE GATEWAY

സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹഭവനം കൈമാറി

ഗുരുവായൂർ: സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എ ജേക്കബിന്റെ കുടുംബത്തിനായി നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.

ചടങ്ങിൽ സിപിഐ ജില്ല സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ് സൺ അനീഷ്‌മ ഷനോജ്,മുൻ എംഎൽഎ ഗീതാഗോപി, ലോക്കൽ സെക്രട്ടറി സി വി ശ്രീനിവാസൻ, ബീന ജേക്കബ് എന്നിവർ സംസാരിച്ചു. സി. പി ഐ.മണ്ഡലം സെക്രട്ടറി അഡ്വ പി മുഹമ്മദ് ബഷീർ സ്വാഗതവും പി കെ രാജേശ്വരൻ നന്ദിയും പറഞ്ഞു.

മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാ ശൻ, നഗരസഭ കൗൺസിലർമാരായ കെപിഎ റഷീദ്, എ എം ഷഫീർ, സുബിത സുധീർ, മധു എന്നിവരും പാർട്ടി അംഗങ്ങളും പങ്കെടുത്തു. മുൻ നഗരസഭ വൈസ് ചെയർമാനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാർട്ടി മണ്ഡലം സെക്രടേറിയേറ്റ് അംഗവും കൂടിയായിരുന്നു പരേതനായ കെ എ ജേക്കബ്. കരുവാൻ പടി റെയിൽവേ ഗേറ്റിന് സമീപം സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ ജില്ല സെക്രട്ടറിയുടെ സഹായത്തോടെ സ്വന്തമായി സ്ഥലം വാങ്ങുകയും 750 ചതുരശ്ര അടിയിലുള്ള വീട് നിർമ്മിച്ചിട്ടുള്ളത്.

➤ ALSO READ

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത...