ഗുരുവായൂർ : ശ്രീ വിഷ്ണു സഹസ്രനാമോത്സവം സുവർണ്ണ ജൂബിലി ആഘോഷം 8ാം ദിവസത്തിൽ തിരുനാമ മാഹാത്മ്യത്തെകുറിച്ച് ആചാര്യ ഹരിദാസും ഭാഗവതത്തിലെ തൃതീയ സ്കന്ദത്തിലെ രണ്ടാം അദ്ധ്യായത്തിൽ വിദുരോദ്ധപ സംവാദത്തിലെ ഭാഗത്തെക്കുറിച്ച് ബ്രഹ്മശ്രി അടുക്കം മണിക്കണ്ഠൻ നമ്പൂതിരിയും ലളിതാ സഹസ്രനാമത്തിലെ ഒരു ലഘു വ്യാഖ്യാന പ്രഭാഷണം ആചാര്യ സി പി നായർ എന്നിവർ വേദിയിൽ പ്രഭാഷണം ചെയ്തു
വൈകുന്നേരത്തെ വിശേഷാൽ വിഷ്ണു സഹസ്രനാമ പാരായണത്തിൻ്റെ നിറഞ്ഞ സദസ്സിൻ്റെ മുന്നിൽ ഗുരുവായൂർ ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റർ പ്രമോദ് കളരിക്കൽ വേദിയിൽ ശ്രീവിഷ്ണു സഹസ്രനാമ ദീപം തെളിയിച്ചു. തുടർന്ന് പാരായണം ആരംഭിച്ചു. തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു . കേശവൻ നമ്പൂതിരി മഞ്ചിറ കേശവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി
