BEYOND THE GATEWAY

ഗുരുവായൂര്‍ നഗരസഭയിൽ സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിൻ്റെ ഭാഗമായി സെല്‍ഫി പോയിന്‍റ്

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ സെല്‍ഫി പോയിന്‍റ് ഒരുക്കി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷെലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. കൗണ്‍സിലര്‍മാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

നഗരസഭ എ കെ ജി കവാടത്തിന് മുന്നിലുളള സ്വച്ഛതാ സ്ക്വയറില്‍ മനോഹരമായി അലങ്കരിച്ചാണ് സെല്‍ഫി പോയിന്‍റ് സജ്ജീകരിച്ചിട്ടുളളത്.

➤ ALSO READ

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത...