BEYOND THE GATEWAY

ശ്രീവിഷ്ണു സഹസ്ര നാമോത്സവ സുവർണ്ണ ജൂബിലി ആഘോഷത്തിൽ ഗുരുവായൂർ രാമകൃഷ്ണൻ്റെ സോപാന സംഗീതം

ഗുരുവായൂർ : ശ്രീവിഷ്ണു സഹസ്രനാമോത്സ സുവർണ്ണ ജൂബിലി ആഘോഷം ഒമ്പതാം ദിവസമായ  ബുധനാഴ്ച രാവിലെ ഗുരുവായൂർ രാമകൃഷ്ണൻ്റെ സോപാനസംഗീതത്തോടെ യജ്ഞം ആരംഭിച്ചു ഗുരുവായൂർ മാതൃ സമിതി നാരായണീയ പാരായണത്തോടെ കീർത്തനാലാപനം നടത്തി. ഭക്തിനിർഭരമായ അജാമിളൻ്റെ കഥയെ ശ്രീ പെരുമ്പിള്ളി നാരായണദാസ് നമ്പൂതിരി പ്രഭാഷണം ചെയ്തു 

ശ്രീവിഷ്ണു സഹസ്രനാമ വ്യാഖ്യാന പ്രഭാഷണം ബ്രഹ്മശ്രി ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി നിർവഹിച്ചു . കലാനിലയം ഉണ്ണികൃഷ്ണനും ചെറുമിറ്റം ശ്രീദേവൻ നമ്പൂതിരിയും ചേർന്ന് ഭക്തിഗാന സംഗീതാർച്ചന നടത്തി 

വൈകുന്നേരം നടത്തുന്ന വിശേഷാൽ സഹസ്രനാമത്തിനു മുമ്പായി വിഷ്ണു സഹസ്രനാമ ദീപം തെളിയിച്ചുക്കൊണ്ട് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ചേന്നാസ്സ് ശ്രീകാന്ത് നമ്പൂതിരിയുടെ നേതൃത്വത്തിൽ മേച്ചേരി കേശവൻ നമ്പൂതിരി മഞ്ചിറ കേശവൻ നമ്പൂതിരി മേച്ചേരി വാസുദേവൻ നമ്പൂതിരി ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി മേച്ചേരി ശ്രീകാന്ത് നമ്പൂതിരി തിരുവാല്ലൂർ ശരത് നമ്പൂതിരി എന്നിവർ ശ്രീവിഷ്ണു സഹസ്രനാമം ശ്രീ വിഷ്ണു ഭുജംഗപ്രയാതം മംഗളം എന്നിവ പാരായണം ചെയ്തു കർപ്പൂര ആരതി ഉഴിഞ്ഞ് ഒമ്പതാം ദിവസത്തെ യജ്ഞം ഭഗവദ് പാദങ്ങളിൽ സമർപ്പിച്ചുà

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...