BEYOND THE GATEWAY

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിൻ്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയിൽ ” ഡോര്‍ ടു ഡോര്‍” കാമ്പയിന്‍

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങളേയും എല്‍ എഫ് കോളേജിലെ അമ്പതോളം എന്‍ എസ് എസ് വിദ്യാര്‍ത്ഥികളേയും സംഘടിപ്പിച്ചുകൊണ്ട് ഡോര്‍ ടു ഡോര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. 

കാമ്പയിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികളും ഹരിത കര്‍മ്മ സേനാംഗങ്ങളും അടങ്ങിയ സംഘം വീടുകളും കടകളും കയറിയിറങ്ങി പ്ലാസ്റ്റിക് നിരോധനത്തെകുറിച്ച് ബോധവത്ക്കരണം നടത്തുകയും നഗരസഭയുടെ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഒക്ടോബര്‍ 1 ന് വൈകീട്ട് നടക്കുന്ന ലക്ഷം സ്വച്ഛതാ ദീപം തെളിയിക്കല്‍ പദ്ധതിയില്‍ പങ്കാളികളാകുന്നതിനും അഭ്യര്‍ത്ഥിച്ചു. 

2024 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ഈ വര്‍ഷത്തെ കാമ്പയിന്‍റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുന്നതാണ്.

➤ ALSO READ

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത...