BEYOND THE GATEWAY

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍; ഗുരുവായൂര്‍ കെ എസ് ആര്‍ ടി ബസ് സ്റ്റാന്‍റ് പരിസരം വൃത്തിയാക്കി.

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ ധനലക്ഷ്മി ബാങ്കിന്‍റെ സഹകരണത്തോടെ  സെപ്തംബര്‍ 26 ന് രാവിലെ പടിഞ്ഞാറെ നടയിലുളള കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റ് പരിസരം ശുചീകരിച്ചു. 

നഗരസഭ ജീവനക്കാരും തൊഴിയൂരിലെ  ഐ സി എ കോളേജ് വിദ്യാര്‍ത്ഥികളും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എം ഷെഫീര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, കൗണ്‍സിലര്‍മാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

2024 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ഈ വര്‍ഷത്തെ കാമ്പയിന്‍റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും വരും  ദിവസങ്ങളില്‍ നടക്കുന്നതാണ്. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...