BEYOND THE GATEWAY

കരുണ കുടുംബ സംഗമം  2024; വിദ്യാധരൻ മാസ്റ്റർക്ക് ആദരവ്.

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായുര “ഹാപ്പി മാര്യേജ് ഗ്രൂപ്പിൻ്റെ കുടുംബ സംഗമം സെപ്ററംബർ 25 ന് ബുധനാഴ്ച ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. മികച്ച സിനിമ പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്റർ ഭദ്രദീപം തെളിയിച്ച് സംഗമത്തിന് തുടക്കം കുറിച്ചു. തുടർന്ന് കരുണയുടെ പ്രാർത്ഥന ഗാനം “ലോകം മുഴുവൻ സുഖം പകരാനായ്” എല്ലാവരും ചേർന്ന് ആലപിച്ചു.

സംഗമത്തിന് കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാര്യർ സ്വാഗതം പറഞ്ഞു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് അദ്ധ്യക്ഷത വഹിച്ച  ചടങ്ങിൽ, കരുണയുമായുള്ള ആത്മബന്ധത്തെപ്പറ്റിയും  വർഷങ്ങളായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി  വിദ്യാധരൻ മാസ്റ്റർ സംസാരിച്ചു. മുഖ്യാതിഥിയായ ഗുരുവായൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റും ‘ആർ കെ ചിറ്റ്സ് മാനേജിങ്ങ് ഡയറക്റ്ററുമായ പി എസ് പ്രേമാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി, കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷും  ട്രസ്റ്റിബോർഡ് അംഗം ശ്രീനിവാസൻ ചുള്ളിപ്പറമ്പിലും ചേർന്ന് വിദ്യാധരൻ മാസ്റ്ററെ പൊന്നാടയണിയിച്ചും പി എസ് പ്രേമാനന്ദൻ മൊമെൻ്റോ നൽകിയും ആദരിച്ചു. 

കരുണ കുടുംബ കൂട്ടായ്മയിലൂടെ പരിചയപ്പെട്ട് അടുത്തിടെ വിവാഹിതരായ നാലു ജോഡി നവദമ്പതികളെ കരുണ ഓണപ്പുടവ നൽകി ചടങ്ങിൽ അനുമോദിച്ചു. സംഗമത്തിന് സാബു (ഡയറക്ടർ സി ഇ ഡി), നന്ദകുമാർ, സിനിമ സീരിയൽ നടൻ ചന്ദ്രശേഖരൻ, ലിനേഷ്, ശങ്കർജി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. 

കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രഷറർ  സോമശേഖരൻ, ചീഫ് കോർഡിനേറ്റർ ഫാരിദ ടീച്ചർ, കെ കെ അബുബക്കർ, ശശീന്ദ്രൻ, ചന്ദ്രൻ മുണ്ടത്തിക്കോട്, കുമാർ കുന്നംകുളം, ജയൻ മേനോൻ, അക്ബർ , ഉണ്ണികൃഷ്ണൻ പാലക്കോട്, ശക്തിധരൻ, പി എസ് ചന്ദ്രൻ, സാജിത മെയ്നുദ്ദീൻ , ശാന്ത ശ്രീനിവാസൻ, ഷീല സുരേഷ്,മീന സഹദേവൻ, ഇന്ദിര സോമസുന്ദരൻ, മൈന രവീന്ദ്രൻ, സുബൈദ, സുവർണ്ണ ജോസ്, മനു കൃഷ്ണാനന്ദ്, മമ്മുട്ടി , സന്തോഷ് അയ്യിനപ്പിള്ളി, വഹാബ്ക്കാ, കാർത്തികേയൻ, പീ കെ രാജൻ, വത്സ ജോസ്, രമണി, ജാനകി വിജയൻ, ഡേവിസ് ചുങ്കത്ത്, ബിജൂ, മൻസൂർ, മുതലായവർ സംഗമത്തിന് നേതൃത്വം നൽകി.

സംഗമത്തിൽ 350 ഓളം പേർ പങ്കെടുത്തു. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

സംഗമത്തിന് ഹാപ്പി മാര്യേജ് കോർഡിനേറ്റർ വിജയൻ നന്ദി രേഖപ്പെടുത്തി. ശശീന്ദ്രൻ ചെവ്വല്ലൂരിൻ്റെ നേതൃത്വത്തിൽ നടന്ന ഗാനമേള സംഗമത്തിന് മാറ്റുകൂട്ടി .

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...