BEYOND THE GATEWAY

ഗുരുവായൂർ മേൽപ്പാലത്തിനടിലെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; പെട്രോളിംഗ് ശക്തമാക്കി പോലീസ്

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര നഗരിയുടെ സാമൂഹ്യ സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ അപരിചിതരും, സാമൂഹ്യ വിരുദ്ധരുമായ അഭയാർത്ഥികൾ പുതിയ റെയിൽവേ മേൽപ്പാലത്തിന് താഴെ രാത്രികാലങ്ങളിൽ തമ്പടിച്ചു കഴിയുവാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. സമീപവാസികളായ നാട്ടുകാർക്കും ചെറുകിട കച്ചവടക്കാർക്കും ശല്യമാകുന്ന വിധത്തിൽ പരിസരം മലിനമാക്കിയും, മദ്യ ലഹരിയിൽ തമ്മിൽ തല്ലിയും മേഖല ഭീകരഭരിതമാകുന്ന സാഹചര്യത്തിൽ പോലീസ് അധികാരികളെയും, നഗരസഭ ചെയർമാൻ, സെക്രട്ടറി, ഹെൽത്ത് സൂപ്രണ്ട്, ഗുരുവായൂർ എം എൽ എ എന്നിവർക്കും പരാതികൾ സമർപ്പിച്ചിരുന്നു. 

എന്നാൽ സമീപ പ്രദേശങ്ങളിലെ ആൾ താമസമില്ലാത്ത വീടുകളിലും, ക്ഷേത്ര പരിസരങ്ങളിലും മോഷണങ്ങൾ സജീവമായി തുടരുന്ന ഘട്ടത്തിൽ അടിയന്തര ഇടപെടലുകൾക്കായി 11/09/2024നു തൃശ്ശൂർ എം. പി സുരേഷ് ഗോപിക്ക് നിവേദനം കൈമാറുകയും ചെയ്തിരുന്നു  ഇപ്പോൾ പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട് മേഖല ഇപ്പോൾ തീർത്തും സുരക്ഷിതമാക്കി മാറ്റുകയും ചെയ്തിരിക്കുന്നതായി മേഖലയിലെ കച്ചവടക്കാർ പറഞ്ഞു.

➤ ALSO READ

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത...