BEYOND THE GATEWAY

പുരാണ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നവർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണം; പുരാണ പാരായണ സമിതി         

ഗുരുവായൂർ: ക്ഷേത്രങ്ങളിലെ പുരാണ ഗ്രന്ഥങ്ങൾ പാരായണം ചെയ്തു വരുന്നവരുടെ ഉന്നമനത്തിനു വേണ്ടി കേരള സർക്കാർ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് ഗുരുവായൂർ പുരാണ പാരായണ സമിതി  8-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

സാംസ്കാരിക ക്ഷേമനിധി ബോർഡ്  നിർത്തലാക്കിയ പെൻഷൻ പുനരാരംഭിക്കണം സമ്മേളനം ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയും, ഓതിക്കനുമായ പഴയം കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

സമിതി ദേശീയ പ്രസിഡൻ്റ് ശാന്ത .പി .നായർ അധ്യക്ഷയായി. സ്വാമി കൃഷ്ണാനന്ദ സരസ്വതി, സജീവൻ നമ്പിയത്ത്, പി കെ ശരത്ചന്ദ്രൻ, മോഹിനി ചിറ്റണ്ട, വി കെ കേശവദാസ്, സുശീല സദാനന്ദൻ എന്നിവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത...