BEYOND THE GATEWAY

ശുചിത്വത്തിലേക്കൊരു ഗോൾ; സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ ഷൂട്ട്ഔട്ട് മത്സരം.

ഗുരുവായൂർ :  സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ   സെപ്തംബര്‍ 26 ന് ടൗൺ ഹാൾ കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ കട്ട് ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കൂ സമ്മാനം നേടൂ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തിയ ഗോളടി മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 

ഷൂട്ട്ഔട്ട് മത്സരം ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഒഫീസർ പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർ പേർസൺ അനീഷ് മഷനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, സ്കൂൾ കോളേജ് വിദ്യാത്ഥികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ സന്നിഹിതരായിരുന്നു. ഗോളടി മത്സരത്തിൽ കെ ജി നീരജ്, റ്റി യു പാർത്ഥൻ, അക്ഷയ് സാഗർ എന്നിവർ വിജയികളായി. 2024 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ഈ വര്‍ഷത്തെ കാമ്പയിന്‍റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും വരും  ദിവസങ്ങളില്‍ നടക്കുന്നതാണെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...