ഗുരുവായൂർ : ശ്രീ വിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം 10-ാംദിവസത്തിൽ ഭക്തി പ്രഭാഷണ പരമ്പരയിൽ ഭക്തിരസത്തിൻ്റെ നവവിധ ഭാവങ്ങളെ കുറിച്ച് എടനാട് രാജൻ നമ്പ്യാരും ഭാഗവതത്തിലെ ഭക്തിയുടെ വിവിധ ഭാവങ്ങൾ ഉൾപ്പെടുന്ന കഥകളെ കുറിച്ച് പ്രൊഫ പി സി സി ഇളയത് മാഷും ഭക്തിയുടെ മഹിമ എന്ന വിഷയത്തെ കുറിച്ച് ഗുരുവായൂർ കെ ആർ രാധാകൃഷ്ണയ്യരും വേദിയിൽ പ്രഭാഷണം ചെയ്തു.
വൈകുന്നേരത്തെ വിശേഷാൽ സഹസ്രനാമ പാരായണത്തിന് വിശിഷ്ട അഥിതിയായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ചേന്നാസ്സ് സതീശൻ നമ്പൂതിരിപ്പാട് പങ്കെടുത്തുക്കൊണ്ട് ദീപാരാധന നടത്തി . മേച്ചേരി കേശവൻ നമ്പൂതിരി പൊന്നാടയും വസ്ത്രവും യജ്ഞ പ്രസാദവും നൽകി അനുഗ്രഹം വാങ്ങി ചടങ്ങിൽ മഞ്ചറ കേശവൻ തിരുവാല്ലൂർ ശരത് മേച്ചേരി ശ്രീകാന്ത് മൂത്തേടം ഹരിശങ്കർ എന്നിവർ പങ്കെടുത്തു
