BEYOND THE GATEWAY

ശ്രീവിഷ്ണു സഹസ്രനാമോത്സവം സുവർണ്ണ ജൂബിലി ആഘോഷം 11-ാം ദിവസം സംഗീത സാന്ദ്രം; സമാപനം ശനിയാഴ്ച.

ഗുരുവായൂർ : ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം 11-ാം ദിവസം ഗുരുവായൂർ കെ ആർ രാധാകൃഷ്ണയ്യരുടെ സംഗീത കീർത്തനാലാപനത്തോടെ 11-ാം ദിവസത്തെ യജ്ഞം ആരംഭിച്ചു.

ഉത്തരഗീത എന്ന വിഷയത്തെ ആസ്പദമാക്കി ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി പ്രഭാഷണം ചെയ്തു  കലാമണ്ഡലം സുകുമാരൻ കലാമണ്ഡലം അഖിൽ എന്നിവർ ചേർന്ന് സംഗീതാർച്ചന നടത്തി. വൈകുന്നേരത്തെ വിശേഷാൽ വിഷ്ണു സഹസ്രനാമ പാരായണത്തിനു മുമ്പായി ക്ഷേത്ര കീഴ്ശാന്തി കുടുംബം വേങ്ങേരി വലിയ കൃഷ്ണൻ നമ്പൂതിരി വേദിയിൽ ദീപ പ്രകാശനം ചെയ്തു. നിറഞ്ഞ സദസ്സിനു മുന്നിൽ മേച്ചേരി കേശവൻ നമ്പൂതിരി മഞ്ചിറ കേശവൻ നമ്പൂതിരി മേച്ചേരി വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ശ്രീവിഷ്ണു സഹസ്രനാമ പാരായണം ശ്രീവിഷ്ണു ഭുജംഗപ്രയാതം എന്നിവ പാരായണം ചെയ്തു. തുടർന്ന് മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.

ഗുരുവായൂരിലെ നിത്യസഹസ്രനാമ ഉപാസക ഭക്തസംഘടനയായ ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന ശ്രീ വിഷ്ണു‌ സഹസ്രനാമ മഹോത്സവം ഈ വർഷം, 2024 സെപ്റ്റംബർ 17 മുതൽ 28 കൂടിയ ദിവസങ്ങളിലാണ്. (കന്നി 1- 12) സുവർണ്ണ ജൂബിലി ആഘോഷനിറവിൽ ഗുരുവായൂർ ക്ഷേത്രം ആധ്യാത്മിക ഹാളിൽ വച്ച് നടത്തുന്ന അഷ്ടോത്തര സഹസ്ര സഹസ്രനാമ ദ്വാദശാഹ യജ്ഞത്തിൽ വിവിധ സ്തോത്ര പാരായണ പ്രഭാഷണ പരിപാടികളോടെ ആഘോഷപൂർവ്വമാണ് നടന്നു കൊണ്ടിരിക്കുന്നത്. 12 ദിവസങ്ങളിലായി 1200ൽ പരം ഉരു വിഷ്‌ണു സഹസ്രനാമം പാരായണം ചെയ്യുന്ന  മഹായജ്ഞo ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടാണ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത്. 

50-ാമത് ശ്രീ വിഷ്ണു‌ സഹസ്രനാമ മഹോത്സവം, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ആദ്ധ്യാത്മിക ഹാളിലെ പരിപാടികൾ സെപ്റ്റംബർ 28ന് ശനിയാഴ്ച ഉച്ചയോടെ ക്ഷേത്രകുളത്തിനു ചുറ്റുമുള്ള നാമ ജപ ഘോഷയാത്രയോടെ സമാപിക്കുന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം മഞ്ചിറ റോഡിലുള്ള ശ്രീകൃഷ്ണ ഭവൻ ആഡിറ്റോറിയത്തിൽ വെച്ച് പഴയ കാല കീഴ്ശാന്തി കാരണവന്മാരെ അനുസ്മരിച്ചു ക്കൊണ്ട് സമാദരണ സദസ്സും തുടർന്ന് പ്രഗത്ഭ കലാകാരന്മാർ പങ്കെടുക്കുന്ന പൂതനാമോക്ഷം ഉഷാ ചിത്രലേഖ കഥകളിയും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ തേലമ്പറ്റ വാസുദേവൻ നമ്പൂതിരി കൊല്ലോറ്റ നന്ദി നമ്പൂതിരി ചെറുതയ്യൂർ ശ്രീജിത്ത്, തിരുവാല്ലൂർ ശരത്, മേച്ചേരി ശ്രീകാന്ത് എന്നിവർ അറിയിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...