BEYOND THE GATEWAY

മമ്മിയൂർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 കൂടിയ ദിവസങ്ങളിൽ

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13കൂടിയ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും

3ന് രാവിലെ 9.30 ന് മമ്മിയൂർ ദേവസ്വം നവരാത്രി മണ്ഡപത്തിൽ മമ്മിയൂർ ദേവസ്വം ട്രസ്‌റ്റി ബോർഡ് ചെയർമാൻ ജി കെ ഹരിഹരകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വ ഹിക്കുന്നതാണ്. 

ഒക്ടോബർ 3ന് രാവിലെ മുതൽ നവരാത്രി മണ്ഡപത്തിൽ മേൽശാന്തി ശ്രീ രുദ്രൻ നമ്പൂതിരി പൂജകൾക്ക് തുടക്കം കുറിക്കും. ഒക്ടോബർ 04- ന് മുതൽ എല്ലാ ദിവ സവും രാവിലെ 6.30 മുതൽ സരസ്വതി വന്ദനവും 8 മുതൽ സംഗീതാർച്ചനയും വൈകീട്ട് നൃത്താർച്ചനയും ഉണ്ടായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 6.30 മുതൽ പ്രഗൽ ദ സംഗീതജ്ഞരുടെ കച്ചേരികളും, നൃത്തനൃത്യങ്ങളും അരങ്ങേറുന്നതാണ്. ഒക്ടോബർ 10-ന് വൈകീട്ട് ഗ്രന്ഥംവെപ്പ്, ഒക്ടോബർ 12-ന് മഹാനവമി ദിവസം രാവിലെ 5 മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചന, രാവിലെ 8-ന് ഗുരുവായൂർ മുരളിയുടെ നാ ദസ്വര കച്ചേരി, തുടർന്ന് പ്രശസ്‌ത സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപ നവും ഉണ്ടായിരിക്കും. ഒക്ടോബർ 13ന് വിജയദശമി ദിവസം രാവിലെ 8 മണിക്ക് നവ രാത്രി മണ്ഡപത്തിലെ പൂജകൾക്ക് ശേഷം മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തുന്നതാണ്. വിജയദശമി ദിവ സം വൈകീട്ട് 6.30 മുതൽ മുതൽ കലാമണ്ഡലം ചിനോഷ് ബാലനും സംഘവും അവതരി പ്പിക്കുന്ന സുഭദ്രാഹരണം കഥകളിയും ഉണ്ടായിരിക്കുന്നതാണ്.

നവരാത്രി ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന തൃകാലപൂജ, സരസ്വ തി പൂജ, ലക്ഷാർച്ചന, വെണ്ണജപം, അപ്പം, വടമാല എന്നിവ ഭക്തജനങ്ങൾ രശീതിയാക്കുന്ന തിനും, വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നതിനും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം ട്രസ്‌റ്റി ബോർഡ് ചെയർമാൻ ജി കെ ഹരിഹരകൃഷണൻ, ട്രസ്‌റ്റി മെമ്പർമാരായ, കെ കെ ഗോവിന്ദദാസ്. എക്‌സിക്യൂട്ടീവ് ഓഫീസർ എൻ കെ ബൈജു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...