ഗുരുവായൂർ: സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ സെപ്തംബര്‍ 28 ന് തെരുവ് ചിത്രരചനയും ഹരിത കര്‍മ്മസേനാംഗങ്ങളുടെ ഫ്ളാഷ് മോബും സംഘടിപ്പിച്ചു.
രാവിലെ 9 മണിക്ക് എ കെ ജി കാവടത്തിന് മുന്‍വശത്തുളള സ്വച്ഛതാ സ്ക്വയറില്‍ പ്രത്യേകം സജ്ജീകരിച്ച നീളന്‍ കാന്‍വാസില്‍ പ്രശസ്ത ചിത്രകാരന്‍മാരായ ഗായത്രി മാഷ്, ജെയ്സണ്‍ ഗുരുവായൂര്‍, ജ്യോതി ബസ്, മനോജ് മുരളി തുടങ്ങി നിരവധി ചിത്രകാരന്‍മാര്‍ ചിത്രരചന നടത്തി.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എം ഷെഫീര്‍, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എസ് മനോജ്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍,ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, പാലുവായ് വിസ്ഡം കോളേജിലെ വിദ്യാര്‍ത്ഥികള്‍, തൃശ്ശൂര്‍ വിമല കോളേജിലെ വിദ്യാര്‍ത്ഥികള്‍, കൗണ്‍സിലര്‍മാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെരുവ് ചിത്രരചനക്ക് ശേഷം കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും ശുചിത്വ സന്ദേശം വിളിച്ചോതിയ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ അവതരിപ്പിച്ച് ഫ്ളാഷ് മോബും അരങ്ങേറി.