ഗുരുവായൂർ: ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ജൻമലക്ഷ്യം നേടാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രേരണാ സ്രോതസ്സാണ് ശ്രീമദ് ഭാഗവതമെന്ന് ആദിശങ്കര അദ്വൈത അഖാഡ ദേശീയ ജനറൽ സിക്രട്ടറി മൗനയോഗി സ്വാമി ഹരിനാരായണൻ പറഞ്ഞു. കലാമണ്ഡപം സത്സംഗ സമിതയുടെ നേതൃത്വത്തിൽ ഗുരുവായൂർ ഷിർദ്ദിസായി മന്ദിരത്തിൽ നടന്നുവരുന്ന ഭാഗവത ജ്ഞാനയജ്ഞത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
യുദ്ധമുഖത്തു പോലും പുഞ്ചിരിയോടെ നിന്ന് തളർന്നു പോയ അർജുനനെ തത്ത്വോപദേശത്തിലുടെ കർമ്മ നിരതനാക്കിയ ശ്രീകഷ്ണനായിരിക്കണം നമ്മുടെ കുട്ടികളുടെ ആദർശപുരുഷൻ. മഹത്തായ ജീവിതം കെട്ടിപ്പടുക്കാൻ ഭാഗവതസന്ദേശങ്ങൾ അടുത്തറിയുവാൻ കുട്ടികൾക്ക് അവസരങ്ങൾ ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടി ചേർന്നു.
ചടങ്ങിൽ പ്രശാന്ത് വർമ്മ മാനസജപലഹരി , പ്രഭാഷകൻ വിജു ഗോപാലകൃഷ്ണൻ , രമാദേവി കലാമണ്ഡപം, അരുൺ നമ്പ്യാർ എന്നിവർ സംസാരിച്ചു. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ജ്ഞാനയജ്ഞത്തിന് രുഗ്മണി അന്തർജനം ഇടപ്പള്ളി, രാധ അന്തർജനം കാക്കനാട് എന്നിവർ നേതൃത്വം നൽകും