BEYOND THE GATEWAY

റൺ ഫോർ ഗുരുവായൂർ – സ്വച്ഛതാ ഹീ സേവാ ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ഹൃദയ ദിനത്തിൽ മാരത്തോൺ

ഗുരുവായൂർ : സ്വച്ഛതാ ഹീ സേവാ
ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ഹൃദയ ദിനത്തിൽ റൺ ഫോര്‍ ഗുരുവായൂർ
എന്ന പേരിൽ ഗുരുവായൂർ നഗരസഭയിൽ പത്ത് കിലോമീറ്റർ ദൂരത്തിൽ ഗുരുവായൂരിന്‍റെ നഗര- ഗ്രാമ വീഥികളിൽ ശുചിത്വ സന്ദേശം ഉണർത്തി മാരത്തോൺ സംഘടിപ്പിച്ചു.

രാവിലെ 6 മണിക്ക് മഞ്ജുളാൽ പരിസരത്ത് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
വൈസ് ചെയർ പേഴ്സൺ അനീഷ്മ ഷനോജ്,
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ .എം ഷെഫീർ,
കൗൺസിലർ ക പി ഉദയൻ ,ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തിക, നിയാസ് പി എന്നിവരും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരും പങ്കെടുത്തു.

ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ഫിറ്റ്നസ് ഫ്രീക്കേഴ്സ് തൃശ്ശൂർ, എൻഡുറൻസ് അതലറ്റിക്സ് ഓഫ് തൃശ്ശൂർ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൻ്റ വിവിധ മേഖലകളിലുള്ളവർ അടക്കം നൂറോളം അത്‌ലറ്റുകൾ മാരത്തോണിൽ പങ്കെടുത്തു.

മഞ്ജുളാൽ പരിസരത്തുനിന്നും ആരംഭിച്ച് മേൽപ്പാലം കയറി തൈക്കാട് സബ്ബ് സ്റ്റേഷനിൽ ഇടത്ത് തിരിഞ്ഞ് ഇരിങ്ങപ്പുറം വഴി ചട്ടുകുളം ഇടത്ത് തിരിഞ്ഞ് ഗുരുവായൂർ റോഡ് മമ്മിയൂരിൽ നിന്നും ഇടത്ത് തിരിഞ്ഞ് കൈരളി ജംഗ്ഷൻ കൂടി പടിഞ്ഞാറെ ഔട്ടർ റിംഗ് റോഡ് വഴി കോയബസാർ കൂടി ടൗൺ ഹാളിൽ എത്തിചേരുന്ന പത്ത് കിലോമീറ്റർ ദൂരം താണ്ടിയാണ് മാരത്തോൺ അവസാനിച്ചത്.

73 വയസ്സുള്ള കൃഷ്ണേട്ടനും, 53 വയസ്സായ രമേച്ചിയും ഫിറ്റ്നസ് ട്രെയിനർ കൂടിയായ 48 വയസ്സുകാരി ഷൈമ ഉൾപ്പെടെയുള്ള വനിതകളും . ചാവക്കാട് ഹയാത്ത് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ഷൗജാത് അടക്കം ശക്തരായ 50 ഓളം വരുന്ന അത്‌ലറ്റുകൾ നിശ്ചിത സമയത്തിനുള്ളിൽ 10 കിലോമീറ്റർ മരത്തോൺ വിജയകരമായി പൂർത്തീകരിച്ചു

മാരത്തോണിൽ പങ്കെടുത്തവരെ ടൗൺ ഹാളിൽ നഗരസഭ ചെയർമാൻ മെഡൽ നൽകി അനുമോദിച്ചു. മാരത്തോണിന് ശേഷം
ചാവക്കാട് ഹയാത്ത് ആശുപത്രിയിലെ നേഴ്സ്മാർ ഹൃദയ ദിന സന്ദേശവും ശുചിത്വ സന്ദേശവും മാലോകർക്ക് നൽകിക്കൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

സ്വച്ഛതാ ഹീ സേവ ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി 30.9.24 ന്തൊഴിയൂർ ലാലിഗ ടർഫ് ഗ്രൗണ്ടിൽ വൈകീട്ട് 5 മണിക്ക് ടീം നഗരസഭയും
ലാലിഗ പ്ലയേഴ്സും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു. നഗരസഭ നടപ്പിലാക്കുന്ന ശുചിത്വരോഗ്യ പ്രവർത്തനങ്ങളും ഏവരും പങ്കാളികളാകണമെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അഭ്യർത്ഥിച്ചു..

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...