BEYOND THE GATEWAY

വിദ്യാഭ്യാസ മന്ത്രിയ്ക്കുo, സർക്കാരിനും അഭിനന്ദനങ്ങൾ അർപ്പിച്ച് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മ

ഗുരുവായൂർ: നവരാത്രി മഹോത്സവവുമായി ഒക്ടോബർ 10 ന് പൂജവെയ്പ്പ് നടത്തപ്പെടുന്നതിനാൽ പുസ്തകവും മറ്റും അന്ന്പൂജയ്ക്ക് സമർപ്പിച്ചാൽ അടുത്ത ദിവസംഅടച്ച്‌ പൂജാദി നമായതിനാൽവായനയും, എഴുത്തും പാടില്ലഎന്നും, തികച്ചും പ്രാർത്ഥന ദിനമായിട്ടാണ് വിശ്വാസ പ്രമാണത്തിന്റെ ഭാഗമായി നിലവിൽനടന്ന് പോരാറുള്ളത്. എന്നാൽ ഇത്തവണ നിലവിൽ ഒക്ടോബർ 11 ന് വിദ്യാലയങ്ങളും, സർക്കാർ ഓഫീസുകളും ഉൾപ്പടെ പ്രവർത്തി ദിനമായി കലണ്ടറുകളിലും, ജോതിഷ പുസ്തകങ്ങളിലും, മറ്റു് അറിയിപ്പുകളിലും രേഖപ്പെടുത്തുകയും, ചെയ്തിരുന്നു. ക്ഷേതങ്ങളാകട്ടെ ഒക്ടോ10 ന് പൂജവെയ്പ്പ് ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്. ഇതു മൂലം ഒക്ടോബർ 11 ന് പ്രവർത്തിദിനമായാൽവിദ്യാർത്ഥികൾക്കും , ഉദ്യോഗസ്ഥ രക്ഷിതാക്കൾക്കും ഉൾപ്പടെയുള്ളവർക്ക് അത് ഏറെ ബുദ്ധിമുട്ടും, വേദനയുംഅനുഭവപ്പെടുന്നതാണ് എന്ന്ചൂണ്ടികാട്ടി അന്നേ ദിനത്തിൽഅവധി പ്രഖ്യാപിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിശദമായ നിവേദനം കൂട്ടായ്മ കഴിഞ്ഞ ദിവസം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. കൂട്ടായ്മയുടെ കൂടി ആവശ്യത്തിന്റെ ഭാഗമായി പ്രാധാന്യം തിരിച്ചറിഞ്ഞ് വിഷയസത്ത മനസ്സിലാക്കി സൽസമയം ഇടപ്പെട്ട് കൊണ്ട് ഒക്ടോബർ 11 ന് അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനും. വിദ്യാഭ്യാസമന്ത്രിയ്ക്കും ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മ പ്രവർത്തകയോഗം ചേർന്ന് അഭിനന്ദിച്ചു.

അഭിനന്ദനമർപ്പിച്ച് മന്ത്രിയ്ക്ക് സന്ദേശം അയക്കുനുംയോഗം തീരുമാനിച്ചു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി. ശിവരാമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോ-ഓഡിനേറ്റർ.രവി ചങ്കത്ത് , സെക്രട്ടറി അനിൽ കല്ലാറ്റ്, വൈസ് പ്രസിഡണ്ടുമാരായ ശശി കേനാടത്ത് , ജയറാം ആലക്കൽ, ഖജാൻജി .ശ്രീധരൻ മാമ്പുഴ, മറ്റ് ഭാരവാഹികളായ ബാലൻ വാറണാട്ട്, മുരളിഅകമ്പടി , രവി വട്ടരങ്ങത്ത്, നിർമ്മല നായകത്ത്, ഉദയശ്രീശ്രീ ധരൻ എന്നിവർ സംസാരിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...