BEYOND THE GATEWAY

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിൻ; ഗുരുവായൂർ നഗരസഭയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ഫ്ളാഷ് മോബും

ഗുരുവായൂർ :സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ ചാവക്കാട് ദൃശ്യം ഐ കെയര്‍ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ സെപ്തംബര്‍ 30 ന് നഗരസഭ ടൗണ്‍ഹാളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

നഗരസഭ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് മഞ്ജുളാലിന് സമീപം വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി എല്‍ എഫ് കോളേജ്, ഐ സി എ കോളേജ് എന്നിവടങ്ങളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശുചിത്വ സന്ദേശം ഉള്‍ക്കൊളളിച്ചുകൊണ്ടുളള ഫ്ളാഷ് മോബ് അവതരിപ്പിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ബിന്ദു അജിത്കുമാര്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...