BEYOND THE GATEWAY

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍; ഗുരുവായൂരിൽ വാര്‍ഡ് ശൂചീകരണവും വഴിയോര കച്ചവടക്കാര്‍ക്ക് ശുചിത്വ ബോധവത്ക്കരണ ക്ലാസ്സും

ഗുരുവായൂർ: സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഒക്ടോബര്‍ 1 ന് രാവിലെ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുകയുണ്ടായി. വാര്‍ഡ് കൗണ്‍സിലര്‍മാരും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നേതൃത്വം നല്‍കി.

നഗരസഭ പരിധിയില്‍ തട്ടുകട, വഴിയോര കച്ചവടം നടത്തുന്നവര്‍ക്കായുളള ശുചിത്വ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചാവക്കാട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാര്‍ എ, എന്‍ യു എല്‍ എം സിറ്റി മിഷന്‍ മാനേജര്‍ ദീപ വി എസ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...