BEYOND THE GATEWAY

കോട്ടപ്പടി സെൻ്റ് ലാസേഴ്സ് ദൈവാലയത്തിലെ വിശ്വാസ പരിശീലന ദിനം ആചരിച്ചു.

ഗുരുവായൂർ : കോട്ടപ്പടി : സെൻ്റ് ലാസേഴ്സ് ദൈവാലയത്തിലെ വിശ്വാസ പരിശീലന ദിനാഘോഷം സെപ്റ്റംബർ 29 ഞായറാഴ്ച നടന്നു.

പൊതു സമ്മേളനം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ജെന്നി തെരേസ് എഫ് സി സീ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ ഷാജി കൊച്ചു പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. മാറിയ കാലഘട്ടത്തിനനുസരിച്ച് വിശ്വാസ പരിശീലന കരിക്കുലം നവീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

25 വർഷത്തെ മികച്ച സേവനത്തിനുള്ള പുരസ്ക്കാരത്തിന് അർഹനായ അധ്യാപകൻ മനു ജോണിനെ അസി.വികാരി ഫാ. എഡ്വിൻ ഐനിക്കൽ ആദരിച്ചു. ബഥനി കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ റിയ റോസ് സീ എം സി, കൈക്കാരൻ ഡേവിസ് സി. കെ, പി ടി എ പ്രസിഡൻ്റ് സൈസൺ മാറോക്കി എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ജെയിൻ ചെമ്മണ്ണൂർ സ്വാഗതവും ,സിസ്റ്റർ ബവിത സീ എം സി നന്ദിയും പ്രകാശിപ്പിച്ചു.

കുട്ടികളുടെ കലാവിരുന്നും വാർഷിക പരീക്ഷ വിജയികൾക്കും മുഴുവൻ ഹാജർ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...