BEYOND THE GATEWAY

ഗുരുവായുരിൽ ലോഡ്‌ജിലെ കിണറ്റിൽ കുട്ടി വീണു മരിച്ച സംഭവം; ബി ജെ പിയുടെ നേതൃത്വത്തിൽ നഗരസഭ മാർച്ച്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ കുറ്റക്കാർ സീ പി എം ഭരിക്കുന്ന ഗുരുവായൂർ നഗരസഭയാണെന്ന് ആരോപിച്ച് ബിജെ പി ഗുരുവായൂർ നഗര കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മഞ്ചുളാൽ പരിസരത്ത് വെച്ച് മാർച്ച് പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബിജെ പി ഗുരുവായൂർ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷനായി. ബി ജെ പി കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,കൗൺസിലർ ശോഭ ഹരി നാരായണൻ, പ്രദീപ് പണിക്കശ്ശേരി,ജിഥുൻലാൽ എന്നിവർ പ്രസംഗിച്ചു. ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന് ദീപ ബാബു, കെ.ആർ ചന്ദ്രൻ, കെ. സി വേണു ഗോപാൽ,ദീപക് തിരുവെങ്കിടം,ദിലീപ് ഘോഷ്,ഷാജി പൂക്കോട്,ജിഥിൻ കാവീട്,ജിഷാദ് ശിവൻ, പ്രസന്നൻ വലിയ പറമ്പിൽ ജെയ്സൺ എന്നിവർ നേതൃത്വം നൽകി

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...