BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം നൽകി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതുതായി നിയമനം ലഭിച്ച സെക്യുരിറ്റി വിഭാഗം ജീവനക്കാർക്ക് ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകി. ചീഫ് സെക്യൂരിറ്റി ഓഫീസർ, സെക്യുരിറ്റി ഓഫീസർ , അസി സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് നിയമനം ലഭിച്ചവർക്കായിരുന്നു പരിശീലനം. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലായിരുന്നു പരിശീലന പരിപാടി.

ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ പ്രാഥമിക പരിശീലന ക്ലാസ് നയിച്ചു. പരിശീലന സെല്ലിൻ്റെ ചുമതല വഹിക്കുന്ന അസി. ഓഡിറ്റ് ഓഫീസർ സജീവ് കുമാർ, അസി.മാനേജർ (ട്രയിനിങ്ങ് & റിക്രൂട്ട്മെൻ്റ് ) ബീന, ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ സന്നിഹിതരായി. പുതുതായി നിയമനം ലഭിച്ച സെക്യുരിറ്റി ഓഫീസർ, അസി.സെക്യൂരിറ്റി ഓഫീസർ എന്നിവർക്ക് ക്ഷേത്രത്തിനകത്ത് പ്രായോഗിക പരിശീലനവും തിരക്ക് നിയന്ത്രണ പരിശീലനവും നൽകി. ഒക്ടോബർ ഒന്നു മുതൽ അടുത്ത ഒരു വർഷമാണ് ഇവരുടെ സേവന കാലാവധി.

➤ ALSO READ

ലോക റെക്കോർഡ് തിളക്കത്തിൽ സത്യസായി ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ: ഭഗവാൻ സത്യസായി ബാബയുടെ 99 ജയന്തി ആഘോഷം ബഹു.ഗോവ ഗവർണർ ശ്രീധരൻപിള്ള ഗുരുവായൂർ സായി മന്ദിരത്തിൽ ഉദ്ഘാനം ചെയ്തു.  ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി ചെയർമാൻ...