BEYOND THE GATEWAY

മധുസൂദനൻ നമ്പൂതിരിക്ക് യാത്രയയപ്പ്:; പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ചുമതലയേറ്റു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ബ്രഹ്മശ്രീ പുതുമന ശ്രീജിത്ത് നമ്പൂതിരി ചുമതലയേറ്റു. ഭഗവദ് നിയോഗം പൂർത്തിയാക്കി ചുമതലയൊഴിഞ്ഞ മേൽശാന്തി പളളിശ്ശേരി മന പി എസ് മധുസൂദനൻ നമ്പൂതിരിക്ക് ദേവസ്വവും ഭക്തരും യാത്രയയപ്പ് നൽകി. തിങ്കളാഴ്ച അത്താഴപൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. മേൽശാന്തി പി.എസ്.മധുസൂദനൻ നമ്പൂതിരി സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടങ്ങൾ വെള്ളി കുംഭത്തിലാക്കി നമസ്ക്കാര മണ്ഡപത്തിൽ സമർപ്പിച്ച് സ്ഥാനമൊഴിഞ്ഞു.ക്ഷേത്ര ഊരാളൻ കുടുംബാംഗം ബ്രഹ്മശ്രീ.മല്ലിശ്ശേരി ഗോവിന്ദ് കൃഷ്ണൻ നമ്പൂതിരിപ്പാട് താക്കോൽ പുതിയ മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയ ഏൽപ്പിച്ചു.

കാലാവധി പൂർത്തിയാക്കിയ മേൽശാന്തി പി.എസ്.മധുസൂദനൻ നമ്പൂതിരിക്ക് ദേവസ്വം വക സാക്ഷ്യപത്രം ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ നൽകി. ദേവസ്വത്തിൻ്റെ ഉപഹാരവും മേൽശാന്തിക്ക് സമ്മാനിച്ചു. ചടങ്ങിൽ ദേവസ്വം ജീവനക്കാരും ഭക്തരും ചടങ്ങിൽ സന്നിഹിതരായി. ഇന്നു മുതൽ മാർച്ച് 31 വരെയാണ് പുതിയ മേൽശാന്തിയുടെ കാലാവധി.

➤ ALSO READ

ലോക റെക്കോർഡ് തിളക്കത്തിൽ സത്യസായി ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ: ഭഗവാൻ സത്യസായി ബാബയുടെ 99 ജയന്തി ആഘോഷം ബഹു.ഗോവ ഗവർണർ ശ്രീധരൻപിള്ള ഗുരുവായൂർ സായി മന്ദിരത്തിൽ ഉദ്ഘാനം ചെയ്തു.  ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി ചെയർമാൻ...