BEYOND THE GATEWAY

വയോജനങ്ങൾക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ: വയോജന ദിനത്തിൽ ആനക്കോട്ട സന്ദർശിച്ച മുതിർന്ന പൗരൻമാർക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകി. ശ്രീഗുരുവായൂരപ്പൻ്റെ പ്രിയപ്പെട്ട ഗജവീരൻമാരെ കാണാനാണ് വയോജനങ്ങൾ എത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പുന്നത്തൂർക്കോട്ടയിലെത്തി വയോജനങ്ങളെ സ്വീകരിച്ചു. വയോജന ദിനത്തിൽ ദേവസ്വത്തിൻ്റെ ആശംസയും അദ്ദേഹം അറിയിച്ചു.

ഗജവീരൻമാരെ കണ്ടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും നീങ്ങിയ വയോജനങ്ങൾക്ക് ജീവ ധനം ഡി.എ.കെ.എസ്.മായാദേവി, അസി.മാനേജർ സുന്ദര രാജ് ,ജീവനക്കാർ എന്നിവർ സഹായികളായി. സന്ദർശന ശേഷം വയോജനങ്ങൾക്കായി ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദ ഊട്ട് വിഭവങ്ങളും നൽകി.. ആനക്കോട്ടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽവയോജനങ്ങൾക്കായി തൂശനിലയിൽ വിഭവങ്ങൾ നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആണ് ആദ്യം വിഭവങ്ങൾ വിളമ്പി നൽകിയത്. കാരുണ്യ ഫൗണ്ടേഷൻ നടത്തിയ വിനോദയാത്രയുടെ ഭാഗമായിരുന്നു വയോജനങ്ങളുടെ പുന്നത്തൂർ ആനക്കോട്ട സന്ദർശനം

➤ ALSO READ

ചാവക്കാട് ഉപജില്ലാ  കലോത്സവ നഗറിൽ ഗ്രീൻ പ്രോട്ടോക്കോൾ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ കോമ്പൗണ്ടിൽപ്ലാസ്റ്റിക് വേസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക് ബോട്ടിൽസ് അടക്കമുള്ള സിംഗിൾ യൂസ് ഐറ്റംസ് കൊണ്ടുവരുന്നവരുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ഗ്രീൻ...