BEYOND THE GATEWAY

ഗാന്ധിജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്മൃതിസദസ്സ്

ഗുരുവായൂർ: മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സാരഥിയായി നൂറ് വർഷം തികയുന്ന ആഹ്ലാദ നിറവിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണകൾ പങ്ക് വെച്ച് മധുരം നൽകി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.

കിഴക്കെ നടയിൽ ഗാന്ധി സ്ക്വയറിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച സ്മൃതി സദസ്സ് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ മേഴ്സി ജോയ് ദേശരക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഗാന്ധി സ്മരണകളുമായി അനുസ്മരണ പ്രസംഗങ്ങളുമായിനേതാക്കളായ ആർ.രവികുമാർ ,ശശി വാറണാട്ട്, ബാലൻവാറണാട്ട്, ടി.ൻ. മുരളി ,സി.എസ്.സൂരജ് , സ്റ്റീഫൻ ജോസ് , ടി.വി.കൃഷ്ണദാസ്, പ്രദീഷ് ഓടാട്ട്, ഏ കെ ഷൈമിൽ , പ്രിയ രാജേന്ദ്രൻ , ഷൈലജ ദേവൻ, വി.കെ.ജയരാജ്, പെരുമാൾജീ, എന്നിവർ പ്രസംഗിച്ചു.

സദസ്സിന് സി അനിൽകുമാർ, റെയ്മണ്ട് ടി കെ ഗോപാലകൃഷ്ണൻ, ഏ കെ സലീം കുമാർ.എം.എം. പ്രകാശൻ ,ജോയ് തോമാസ് ,സലിൽകുമാർ, ഷൺമുഖൻ തെച്ചിയിൽ, ശശിധരൻഎൽ ബിഎസ്, വേണു ചീരേടത്ത്, റീല വാഴപ്പുള്ളി , ബാലക്യഷ്ണൻ നായർ, എന്നിവർ നേതൃത്വം നൽകി, മധുര വിതരണവുമുണ്ടായി

➤ ALSO READ

ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

നഗരമേഖലയിൽ കൂടുതൽ വോട്ട്ബിജെപിക്ക് നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചു. അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ ട്വന്റി ഫോറിനോട് പ്രതികരിച്ചിരുന്നു. സി കൃഷ്ണകുമാർ മുന്നിൽ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ്...