BEYOND THE GATEWAY

ഗാന്ധിജയന്തി ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതിസദസ്സ്

ഗുരുവായൂർ: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നൂറ്റി അമ്പത്തിഅഞ്ചാം ജന്മദിനവും, ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡണ്ട് പദം ഏറ്റെടുത്തതിൻ്റെ ന്നൂറാം വാർഷികവും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഗാന്ധിജി സ്മൃതി സംഗമവും പുഷ്പാർച്ചനയും മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിക്കുകയും ദേശ രക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. നേതാക്കളായ പി വി ബദറുദ്ദീൻ, ബീന രവിശങ്കർ, എം എസ് ശിവദാസ് , അഡ്വ തേർളി അശോകൻ, കെ എച്ച് ഷാഹുൽ ഹമീദ്, ബേബി ഫ്രാൻസീസ്, എം കെ ബാലകൃഷ്ണൻ, വി കെ ജയരാജ്, സക്കീർ കരിക്കയിൽ, സുപ്രിയ രാമചന്ദ്രൻ, ജലീൽ മുതുവട്ടൂർ, സൈസൺ മാറോക്കി, അനിത ശിവൻ എന്നിവർ പ്രസംഗിച്ചു

➤ ALSO READ

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണ്ണക്കിരീടം. 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചു. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് കഴിഞ്ഞ ദിവസം കാലത്ത് 9 മണിയോടെ...