BEYOND THE GATEWAY

ഗുരുവായൂര്‍ നഗരസഭയിൽ ഭക്ഷ്യ സംസ്ക്കരണ സംരംഭകര്‍ക്കായി പരിശീലന പരിപാടി

ഗുരുവായൂർ: പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയെ (പി.എം.എഫ്.എം.ഇ) പരിചയപ്പെടുത്തുന്നതിന് ഭക്ഷ്യ സംസ്കരണ മേഖലയിലെ നിലവിലുള്ളതും പുതിയതുമായ സംരംഭകര്‍ക്കായി ചാവക്കാട് താലൂക്ക് വ്യവസായ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന പരിശീലനപരിപാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എം ഷെഫീര്‍ അദ്ധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭ വ്യവസായ വികസന ഓഫീസര്‍ ബിന്നിമോന്‍ വി സി സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു അജിത്കുമാര്‍, കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, ബിബിത മോഹനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചാവക്കാട് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ ജിനി പി ജി ചടങ്ങിന് നന്ദി പറഞ്ഞു. താലൂക്ക് വ്യവസായ വികസന ഓഫീസര്‍മാരായ രേവതി കെ, ഭാഗ്യലക്ഷ്മി സി എന്നിവര്‍ ഭക്ഷ്യ സംസ്ക്കരണ സംരംഭക രൂപവത്ക്കരണ പദ്ധതിയെകുറിച്ചും നഗരസഭ വ്യവസായ വികസന ഓഫീസര്‍ വി സി ബിന്നിമോന്‍ സംരഭക സഹായ പദ്ധതികളെ കുറിച്ചും സംരംഭകര്‍ക്ക് ക്ലാസ്സുകളെടുത്തു.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...