BEYOND THE GATEWAY

വയനാട് ദുരന്തബാധിതർക്ക് ഗുരുവായൂർ ദേവസ്വം പെൻഷൻകാരുടെ കൈത്താങ്ങ്

ഗുരുവായൂർ : വയനാട് ദുരന്ത ബാധിതർക്കായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ ,സംഘടനയിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച, 1,11,111/- രൂപ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ മുഖേനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെക്രട്ടറി സി വി വിജയനും ഓഡിറ്റർ കെ പി കരുണാകരനും കൂടി കൈമാറി.

ഗുരുവായൂർ ദേവസ്വം പെൻഷനേഴ്‌സിന് ആരോഗ്യ ഇൻഷുറൻസ് അനുവദിച്ച് നടപ്പിലാക്കുന്നതിനുള്ള നിവേദനം ട്രഷറർ മാധവൻ പൈക്കാട് എം എൽ എക്ക് നൽകി.
പെൻഷനേഴ്സ് ഓഫീസിൽ രാവിലെ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ബി ഹരികൃഷ്ണൻ മേനോൻ് അദ്ധ്യക്ഷത വഹിച്ചു. പി എ അശോക് കുമാർ, ആർ രാജഗോപാൽ , സി പി ശ്രീധരൻ, കെ പി ഉണ്ണികൃഷ്ണൻ, വി ബാലകൃഷ്ണൻ നായർ, എം പി ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിച്ചു. ജോ സെക്രട്ടറി മോഹൻ ദാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ദാമോദരൻ നന്ദിയും പറഞ്ഞു.

➤ ALSO READ

സുവർണ്ണ ജൂബിലി നിറവിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം നവം 26ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം 2024 നവംബർ 26 ചൊവ്വാഴ്ച തിരശീല ഉയരും.  വൈകുന്നേരം 6 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ...