BEYOND THE GATEWAY

സ്വച്ഛതാ ഹീ സേവാ ക്യാമ്പയിൻ സമാപനവും, മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ നഗരസഭ തല ഉദ്ഘാടനവും

ഗുരുവായൂർ: ശുചിത്വ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, മാലിന്യം വലിച്ചെറിയുക കത്തിക്കുക എന്നീ പ്രവണതകൾ ഇല്ലാതാക്കി ശാസ്ത്രീയമായി സംസ്കരിക്കുക,
ദ്രവമാലിന്യങ്ങൾ ജലാശയങ്ങളിൽ എത്തിപ്പെടാതിരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ സ്വച്ഛതാ ഹീ സേവാ ഭാഗമായി ശുചിത്വ ബോധവൽക്കരണ പരിപാടികൾ നടത്തി.

സ്വച്ഛത ഹീ സേവാ ക്യാമ്പയിൻ്റെ സമാപനവും മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനവും ഗുരുവായൂർ എംഎൽഎ എന് കെ അക്ബർ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ മാരായ
ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, സായിനാഥൻ മാസ്റ്റർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ഉറവിട മാലിന്യ സംസ്കരണത്തിനാവശ്യമായ ബയോ ബിന്നുകൾ 52 അംഗൻവാടികൾക്ക് നൽകി. തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളുടെയും കുടുംബശ്രീ അംഗങ്ങളുടേയും കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ കോളേജ് തലത്തിൽ ശുചിത്വാരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ നഗരസഭ തലത്തിൽ നടത്തിയ ക്വിസ് മത്സരവിജയികൾക്കും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എൽ എഫ് കോളേജ്, ഐസിഎ കോളേജ്, വിസ്ഡം കോളേജ്, ഷൂട്ട്ഔട്ട് മത്സരവിജയികൾക്കും സ്റ്റാറ്റസ് വ്യൂ മത്സര വിജയികൾക്കും ഫുട്ബോൾ മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്വച്ഛതാ ഹീ സേവ ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ലക്ഷം ശുചിത്വ ദീപം തെളിയിക്കുന്നതിൻ്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ എ എൻ കെ അക്ബർ നഗരസഭ ടൗൺ ഹാളിൽ നിർവ്വഹിച്ചു. നഗരസഭ പ്രദേശത്തെ വീടുകളും, കച്ചവട കച്ചവടേതര സ്ഥാപനങ്ങളും ശുചിത്വ ദീപം തെളിയിക്കുന്നതിലും ശുചിത്വ പ്രതിജ്ഞയിലും പങ്കാളികളായി.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...