BEYOND THE GATEWAY

നവീകരിച്ച ചാവക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂൾ മുഖ്യമന്ത്രി ഒക്ടോബര്‍ 5ന് ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: മുഖം മാറുന്ന ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ 1 കോടി രൂപയുടെ സ്ക്കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5 ന് ഉദ്ഘാടനം ചെയ്യും

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട് ഗവ. സ്ക്കൂളില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3 കോടി രൂപയുടെ പുതിയ സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1 കോടി രൂപയുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി വിഹിതം ഉപയോഗിച്ച് 1 കോടി രൂപയുടെയും കെട്ടിടം കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ചിരുന്നു. 2021-22 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5 ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന തലത്തില്‍ 30 സ്ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കുന്നതാണ്.

ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ ശിലാഫലകം അനാശ്ചാദനം ചെയ്യുന്നതാണ്. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അജിതകുമാരി നഗരസഭ വൈസ് ചെയര്‍മാന്‍ അനീഷ്മ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൌണ്‍സിലര്‍മാര്‍ , പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...