BEYOND THE GATEWAY

മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി നൃത്ത – സംഗീതോത്സവത്തിന് തിരി തെളിഞ്ഞു.

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തിരി തെളിഞ്ഞു. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടന്നു വരുന്ന നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാര സമർപണവും മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി നിർവ്വഹിച്ചു.

മമ്മിയൂർ ദേവസ്വം നവരാത്രി മണ്ഡപത്തിൽ മമ്മിയൂർ ദേവസ്വം ട്രസ്‌റ്റി ബോർഡ് ചെയർമാൻ ജി കെ ഹരിഹരകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി, ഒക്ടോബർ 3 മുതൽ 13കൂടിയ ദിവസങ്ങളിൽ നടക്കുന്ന നവരാത്രി നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

യോഗത്തിൽ മലബാർ ദേവസ്വം കമ്മീണർ ടി സി ബിജു മുഖ്യാതിത്ഥിയായി മണ്ണൂർ രാജകുമാരനുണ്ണി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ രേണുക ശങ്കർ, എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ , മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ കെ കെ ഗോവിന്ദ് ദാസ്, അവാർഡ് നിർണയ കമ്മിറ്റി അംഗം വി പി ഉണ്ണികൃഷ്ണൻ, പി എസ് ബൈജു തുടങ്ങിയവർ സംസാരിച്ചു.

വ്യാഴാഴ്ച രാവിലെ നവരാത്രി മണ്ഡപത്തിൽ മേൽശാന്തി ശ്രീ രുദ്രൻ നമ്പൂതിരി പൂജകൾക്ക് തുടക്കം കുറിച്ചു. ഒക്ടോബർ 4ന് മുതൽ എല്ലാ ദിവസവും രാവിലെ 6.30 മുതൽ സരസ്വതി വന്ദനവും 8 മുതൽ സംഗീതാർച്ചനയും വൈകീട്ട് നൃത്താർച്ചനയും ഉണ്ടായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 6.30 മുതൽ പ്രഗൽഭ സംഗീതജ്ഞരുടെ കച്ചേരികളും, നൃത്ത നൃത്യങ്ങളും അരങ്ങേറുന്നതാണ്. ഒക്ടോബർ 10ന് വൈകീട്ട് ഗ്രന്ഥം വെപ്പ്, ഒക്ടോബർ 12ന് മഹാനവമി ദിവസം രാവിലെ 5 മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചന, രാവിലെ 8ന് ഗുരുവായൂർ മുരളിയുടെ നാദസ്വര കച്ചേരി, തുടർന്ന് പ്രശസ്‌ത സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനവും ഉണ്ടായിരിക്കും. ഒക്ടോബർ 13ന് വിജയദശമി ദിവസം രാവിലെ 8 മണിക്ക് നവരാത്രി മണ്ഡപത്തിലെ പൂജകൾക്ക് ശേഷം മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തുന്നതാണ് ‘ വിജയദശമി ദിവസം വൈകീട്ട് 6.30 മുതൽ മുതൽ കലാമണ്ഡലം ചിനോഷ് ബാലനും സംഘവും അവതരി പ്പിക്കുന്ന സുഭദ്രാഹരണം കഥകളിയും ഉണ്ടായിരിക്കുന്നതാണ്.

നവരാത്രി ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന തൃകാലപൂജ, സരസ്വതി പൂജ, ലക്ഷാർച്ചന, വെണ്ണജപം, അപ്പം, വടമാല എന്നിവ ഭക്തജനങ്ങൾ രശീതിയാക്കുന്നതിനും, വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നതിനും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം അറിയിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...