BEYOND THE GATEWAY

മാലിന്യ മുക്ത നവ കേരള കാമ്പയിൻ ; തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ് അങ്കണത്തിൽ ദീപ പ്രകാശനം

ഗുരുവായൂർ: മാലിന്യമുക്തം – നവകേരളം ക്യാമ്പയിന് തുടക്കമായി. ഗുരുവായൂർ നഗരസഭയുമായി കൈകോർത്ത് മാലിന്യമുക്തം – നവ കേരള ക്യാമ്പയിന് തുടക്കം കുറിച്ച് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടവും പ്രതിബദ്ധതയോടെ ക്യാമ്പയിനിൽ പങ്കാളിയായി. ബ്രദേഴ്സ് ക്ലബ്ബ് അങ്കണത്തിൽ മെഴുകുതിരി തെളിയിച്ച് പ്രകാശ ശോഭ പരത്തി. നല്ല നാളെക്കുള്ള ശുചിത്വ പ്രതിജ്ഞയും വന്ന് ചേർന്ന ക്ലബ്ബ് സഹ പ്രവർത്തകർ ഒത്തുചേർന്ന് നിർവ്വഹിയ്ക്കുകയും ചെയ്തു.

ക്ലബ്ബ് അങ്കണത്തിൽ പ്രസിഡണ്ട് ബാലൻ വാറണാട്ട്‌ ശുചിത്വ പരിസര സന്ദേശം നൽകി വേളക്ക് തുടക്കം കുറിച്ചു. സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി അദ്ധ്യക്ഷനായി. വനിതാ വിഭാഗം സെക്രട്ടറി അഡ്വ ബിന്ദു രജ്ജിത്ത് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. നന്ദകുമാർ നീലാംബരി , മേഴ്സി ജോയ് ,ഹിമ അനിൽ, ശ്രീനാരായണൻ മുല്ലപ്പിള്ളി, പി നാരായണൻ പോറ്റി, ആന്റോ നീലങ്കാവിൽ , രഘു. പി മൂത്തേടത്ത്, ജോയ് തോമാസ് , മായാദേവി ചീരക്കുഴി , മഞ്ജു രവീന്ദ്രൻ , രാജഗോപാൽ കാക്കശ്ശേരി, രാജീവ് കൂട്ടാല, ധന്യ രാജഗോപാൽ ചങ്കത്ത് , അനീഷ രഘു , എന്നിവർ സംസാരിച്ചു. നേരത്തെ ക്ലബ്ബ് പരിസര പ്രദേശത്ത് ശുചീകരണവും നടത്തിയിരുന്നു

➤ ALSO READ

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണ്ണക്കിരീടം. 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചു. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് കഴിഞ്ഞ ദിവസം കാലത്ത് 9 മണിയോടെ...