ഗുരുവായൂർ :ഗുരുവായൂർ മേൽപ്പാലം സാമൂഹ്യ വിരുദ്ധരുടെ താവളമാക്കി മാറ്റുന്ന സമീപനങ്ങൾ തിരുത്തുക. ഗുരുവായൂരിൽ മോഷണങ്ങൾ പെരുകുന്നതിൽ പോലീസ് കർശന നടപടികൾ സ്വീകരിക്കുക. സാമൂഹ്യ വിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടുകൾ തിരുത്തുക. കടതിണകളിലും റോഡരികിലും അന്തിയുറങ്ങുന്ന പാവങ്ങൾക്ക് താമസ സൗകര്യമൊരുക്കുക. ലൈബ്രറി അങ്കണത്തിൽ വേലി കെട്ടിയ നഗരസഭ മേൽപ്പാലത്തിനു താഴെയും ചുറ്റുവേലി കെട്ടുക. നഗരസഭയുടെ വരുമാന മാർഗ്ഗത്തിൽ പങ്കു വഹിക്കുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ പിൻവലിക്കുക.
തുടങ്ങിയ മുദ്രവാക്യങ്ങളുയർത്തി ശനിയാഴ്ച രാവിലെ 9.30നു ഗുരുവായൂർ മേൽപ്പാലം പ്രദേശത്തു നിന്ന് ആരംഭിക്കുന്ന പ്രധിഷേധ റാലിയിൽ പങ്കു ചേരുന്നതിനും, തുടർന്ന് സമര പന്തലിൽ നിരാഹാരമിരിക്കുന്ന എസ് ജി എം ജനറൽ സെക്രട്ടറി അജു എം ജോണിക്കു അഭിവാദ്യമർപ്പിക്കുന്നതിനും വ്യാപാരികൾ കടകൾ അടച്ചുകൊണ്ട് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണെന്ന് ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ അസോസിയേഷനു വേണ്ടി ഇ ആർ ഗോപിനാഥൻ അറിയിച്ചു.