BEYOND THE GATEWAY

പാരമ്പര്യ തിരുവാതിരക്കളിയോടെ ശ്രീ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയാഘോഷത്തിന് തുടക്കമായി.

ചാവക്കാട്: ഗ്ളോബൽ നായർ സർവ്വീസ് സൊസൈറ്റിയുടെ മഹിളാ വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ പാരമ്പര്യ തിരുവാതിരക്കളി സമർപ്പിച്ചു കൊണ്ട് ചാവക്കാട് ശ്രീ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ആരംഭം കുറിച്ചു.

ആയിരത്തിലധികം വേദികളിൽ തനതായ ശൈലിയിൽ തിരുവാതിരക്കളിക്ക് നേതൃത്ത്വം നല്കിയിട്ടുള്ള പ്രശസ്ത തിരുവാതിരക്കളി ഗുരുനാഥ പ്രഭിത ജയ ദാസിൻ്റെ നേതൃത്ത്വത്തിൽ ജി എൻ എസ് എസ് മഹിളാ വിഭാഗം ജനനി യിലെ അംഗങ്ങളാണ് പാരമ്പര്യ രീതിയിൽ തിരുവാതിരക്കളി സമർപ്പിച്ചത്. ക്ഷേത്രം പ്രസിഡണ്ടും, പ്രശസ്ത കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ നിലവിളക്കു കൊളുത്തി നവരാത്രി കലേത്സവം ഉത്ഘാടനം ചെയ്തു. ജി എൻ എസ് എസ് പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ, ഭാരവാഹികളായ കെ ടി ശിവരാമൻ നായർ, ശ്രീകുമാർ പി.നായർ, ശ്രീധരൻ മാമ്പുഴ, രാധാശിവരാമൻ നായർ, സരസ്വതി വിജയൻ , വിനോദ് പി മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മഹാനവമി വരെ നിത്യവും വിവിധ കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...