BEYOND THE GATEWAY

എള്ളാത്ത് ജയകൃഷ്ണൻ സ്മാരക പുരസ്കാരം നാരായണൻ പട്ടറമ്പിലിന്

ഗുരുവായൂർ: പ്രശസ്ത സാമൂഹിക പ്രവർത്തകനും ഗ്ളോബൽ എൻ എസ് എസ് ഡയറക്ടറുമായിരുന്ന എള്ളാത്ത് ജയകൃഷ്ണൻ സ്മാരക വ്യവസായ സംരംഭകനുള്ള കപുരസ്കാരം ഈ വർഷം പരപ്പനങ്ങാടി നാരായണൻ പട്ടറമ്പിൽ അർഹനായി.

എള്ളാത്ത് ജയകൃഷ്ണൻ്റെ നാലാം ശ്രാദ്ധ ദിനമായ ഒക്ടോബർ ആറിന് ഗുരുവായൂർ രോഹിണി ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മേളനത്തിൽ വെച്ച് ജി എൻ എസ് എസ് ദേശീയ ചെയർമാൻ സോമശേഖരൻ നായർ (കാൺപൂർ) പുരസ്കാരം സമ്മാനിക്കും.

ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ഥ കവിയും പ്രഭാഷകനുമായ കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ ജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...