ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനഗരിയുടെ സാമൂഹ്യ സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ അപരിചിതരും, സാമൂഹ്യ വിരുദ്ധരുമായ അഭയാർത്ഥികൾ തീർത്ഥാടകരായ ഭക്തജനങ്ങൾക്കും, തദ്ദേശവാസികളായ നാട്ടുകാർക്കും, വ്യാപാരികൾക്കും ശല്യമാകുന്ന വിധത്തിൽ പരിസരം മലിനമാക്കിയും, മദ്യ ലഹരിയിൽ തമ്മിൽ തല്ലിയും വിളയാടുവാൻ തുടങ്ങിയിട്ടു കാലങ്ങളേറേയായി. ഗുരുവായൂർ ക്ഷേത്ര പരിസരങ്ങളിലും, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും, ആൾ താമസമില്ലാത്ത വീടുകളിലും മോഷണങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുകയും; റെയിൽവേ മേൽപ്പാലത്തിന് താഴെ അധികൃതരുടെ അറിവും, അനുവാദവും ഇല്ലാതെ തമ്പടിക്കുന്ന ക്രിമിനലുകളെ നിയന്ത്രിക്കുന്നതിൽ പോലീസ് പാടു പെടുകയും ചെയ്യുന്ന അടിയന്തര ഘട്ടത്തിൽ,
ബന്ധപ്പെട്ട അധികൃതർക്കും അധികാരികൾക്കും ജനങ്ങൾ അപേക്ഷകൾ നൽകിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. തെരുവകളിൽ വിലസുന്ന സാമൂഹ്യ വിരുദ്ധരെ സംരക്ഷിക്കുന്ന, നഗരസഭ ലൈസൻസും നികുതികളും നൽകി ഉപജീവനം നടത്തുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നിലവിലെ സമീപനങ്ങളും നിലപാടുകളും പ്രതിഷേധാർഹമാണ്. “ഗുരുവായൂരിലെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന തൊഴിലാളികൾക്ക് ചുരുങ്ങിയ ചെലവിൽ താമസസൗകര്യം ലഭ്യമാക്കുക, തെരുവുകളിൽ അശരണരായി അലയുന്ന വിശ്വാസികളായ ഭക്തജനങ്ങൾക്ക് ഗുരുവായൂർ ദേവസ്വം പ്രത്യേക വിശ്രമകേന്ദ്രം ഒരുക്കുക, സാമൂഹ്യവിരുദ്ധരായി ഗുരുവായൂരിലെ തെരുവോരങ്ങളിൽ വിളയാടുന്നവരുടെ പുനരധിവാസത്തിന് ഗുരുവായൂർ നഗരസഭ നടപടികൾ സ്വീകരിക്കുക” എന്നീ മുദ്രാവാക്യങ്ങൾ മുറുകെ പിടിച്ചു ഗുരുവായൂർ കിഴക്കേ നട ഗാന്ധി മണ്ഡപത്തിനു മുൻവശം മഞ്ജുളാൽ പരിസരത്തു ഗാന്ധി മാർഗ്ഗത്തിൽ *സേവ് ഗുരുവായൂർ മിഷൻ പ്രസിഡൻ്റ് ശിവജി ഗുരുവായൂർ , ജനറൽ സെക്രട്ടറി അജു എം ജോണി അനിശ്ചിതകാല നിരാഹാര സമരത്തിന് ആം ആദ്മി പാർട്ടി പിന്തുണ പ്രാഖ്യാപിക്കുന്നതായി ഗുരുവായൂർ മുൻസിപ്പാലിറ്റി പ്രസിഡൻ്റ് പോളി ഗുരുവായൂർ അറിയിച്ചു.