BEYOND THE GATEWAY

സേവ് ഗുരുവായൂർ മിഷൻ; ശിവജി ഗുരുവായൂരും, അജു എം ജോണിയും അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.

ഗുരുവായൂർ: സേവ് ഗുരുവായൂർ മിഷൻ്റെ ആഭിമുഖ്യത്തിൽ നടൻ ശിവജി ഗുരുവായൂരും, അജു ആൻ്റണിയും അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. രാവിലെ കിഴക്കെ നടയിലെ മഞ്ജുളാൽ പരിസത്ത് പ്രത്യേകം തയ്യാറാക്കിയ സമരപ്പന്തലിലാണ് നിരാഹാര സമരം നേരത്തെ തീരുമാനിച്ചത് എസ്.ജി.എം. ജനറൽ സെകട്ടറി അജു എം ജോണി മാത്രം നിരാഹാരസമരം നയിക്കുക എന്നാണ് എന്നാൽ ഉദ്ഘാടനത്തിനുശേഷം എസ് ജി എംൻ്റെ പ്രസിഡണ്ടു കൂടിയായ നടൻ ശിവജി ഗുരുവായൂരും നിരാഹാര സമരം തുടരുകയായിരുന്നു.

ഭാരവാഹികളായ ഉണ്ണികൃഷ്ണൻ അലൈഡ്, ബാലൻ വാറണാട്ട്, പോളി ഫ്രാൻസീസ്, ജവഹർ കണ്ടാണശ്ശേരി, ഗോപിനാഥ് ജി വി. സുനീപ് വി എഫ്, അസ്കർ കൊളംബോ, റീജൻ വത്സൻ പി എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു.

ഗുരുവായൂർ ക്ഷേത്ര നഗരിയുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താൻ കർശനമായി അധികാരികൾ രംഗത്തു വരണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം സാമൂഹ്യ ദ്രോഹികളാലും കളന്മാരാലും, ഗുരുവായൂരിൽ സ്വൈര്യ ജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ് റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിന് അടിഭാഗം എന്നിവിടങ്ങളിൽ കള്ളന്മാരും, സാമൂഹ്യ ദ്രോഹികളും വിളയാട്ടം നടത്തുകയാണ് ഇതിന് നേരെ അധികാരികളുടെ ശ്രദ്ധ സത്വരമായി ഉണ്ടാകണ മെന്നാവശ്യപ്പെടുകയാണ് സേവ് ഗുരുവായൂർ മിഷൻ

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...