ഗുരുവായൂർ : നവരാത്രിയോട് അനുബന്ധിച്ച് ചിന്മയ മിഷൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ മാതൃ പൂജ കോട്ടപ്പടി മാടതിൽ തറവാട് വീട്ടിൽ വെച്ച് നടന്നു. പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സി.സജിത് കുമാർ,എം.ഹേമ, രാധ വി മേനോൻ, സി.സുരേഷ് നായർ , വി. വി.കൃഷ്ണ കുമാർ, എം.അനൂപ്, ടി.സുമ,സന്ധ്യ കൃഷ്ണ കുമാർ എന്നിവർ നേതൃ ത്വം നൽകി. ഇരുപതോളം കുട്ടികളും അവരുടെ അമ്മമാരും ചടങ്ങിൽ പങ്കെടുത്തു.

