BEYOND THE GATEWAY

രുഗ്മിണി അന്തര്‍ജ്ജനത്തിന് ഭാഗവത രത്‌നം പുരസ്‌കാരം സമ്മാനിച്ചു.

ഗുരുവായൂർ: 365 തവണ ഭാഗവത പാരായണ യജ്ഞം നടത്തിയ ഭാഗവതാചാര്യ രുഗ്മിണി അന്തര്‍ജ്ജനത്തെ ഗുരുവായൂര്‍ സായിസഞ്ജീവനി ട്രസ്റ്റ്, ഭാഗവത രത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചു.

കഴിഞ്ഞ ഏഴു ദിവസമായി ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവന്നിരുന്ന ഭാഗവതജ്ഞാനയജ്ഞത്തിന്റെ സമാപനച്ചടങ്ങിലാണ് പുരസ്‌കാരം നല്കിയത്. പ്രശസ്തി പത്രവും, ഫലകവും, പണക്കിഴിയും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഭാഗവത യജ്ഞത്തിന്റെ ആചാര്യയും രുഗ്മിണി അന്തര്‍ജ്ജനമായിരുന്നു. തനിക്ക് പാരായണ ദീക്ഷ തന്നതായ സ്വന്തം ഭര്‍ത്താവിനും ഇതേ പേരില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. യാദൃശ്ചികമായി അതേ പേരിലുള്ള പുരസ്‌കാരം ലഭിച്ചത് ഭഗവാന്റെ അനുഗ്രഹം തന്നെയാണന്ന് തന്റെ മറുപടിപ്രസംഗത്തില്‍ രുഗ്മിണി അന്തര്‍ജ്ജനം പറഞ്ഞു.

ഏഴു ദിവസം നീണ്ടുനിന്ന ജ്ഞാനയജ്ഞത്തില്‍ എല്ലാ ദിവസവും വിശേഷ പുജകളും ഭാഗവത പാരായണവും പ്രസാദഊട്ടും ഉണ്ടായിരുന്നു. സാംസ്‌കാരികപരിപാടികളുടെ ഭാഗമായി മണലൂര്‍ ഗോപിനാഥിന്റെ ഓട്ടം തുള്ളല്‍ ഉണ്ടായിരുന്നു. സമാപനച്ചടങ്ങിന്റെ ഭാഗമായി പെരുമ്പാവൂര്‍ നാട്യകളരി സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കലാപ്രവര്‍ത്തകര്‍ ശ്രീകൃഷ്ണ സുദാമാ പുനഃസ്സംഗമം എന്ന പേരിലുള്ള നൃത്തശില്പം അവതരിപ്പിച്ചു. കലാ പ്രവര്‍ത്തകരായ കീഴില്ലം ദിവാകരന്‍, കലാമണ്ഡലം വിനയ ശ്യാം, അഞ്ജു കൃഷ്ണന്‍ കുട്ടി, ഗൗരീ സുരേഷ് എന്നിര്‍ പങ്കെടുത്തു. സായീ സഞ്ജീവനി ട്രസ്റ്റ് അദ്ധ്യക്ഷന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ആദ്ധ്യാത്മിക സദസ്സ് സന്യാസി സഭ സംസ്ഥാന സിക്രട്ടറി സ്വാമി സാധു കൃഷ്ണാ നന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. അഖില ഭാരത ഗുരുവായൂരപ്പ ഭക്തസംഘം ജനറല്‍ സിക്രട്ടറി സജീവന്‍ നമ്പിയത്ത്, അരുണ്‍ നമ്പ്യാര്‍, സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

➤ ALSO READ

ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

നഗരമേഖലയിൽ കൂടുതൽ വോട്ട്ബിജെപിക്ക് നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചു. അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ ട്വന്റി ഫോറിനോട് പ്രതികരിച്ചിരുന്നു. സി കൃഷ്ണകുമാർ മുന്നിൽ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ്...