BEYOND THE GATEWAY

സേവ് ഗുരുവായൂർ മിഷൻ; ശിവജി ഗുരുവായൂരും, അജു എം ജോണിയും, നിരാഹാര സമരം അവസാനിപ്പിച്ചു       

ഗുരുവായൂർ: സേവ് ഗുരുവായൂർ മിഷൻ്റെ ആഭിമുഖ്യത്തിൽ നടൻ ശിവജി ഗുരുവായൂരും, അജു എം ജോണിയുടെയും നിരാഹാര സമരം അവസാനിപ്പിച്ചു. ഒക്ടോബർ 5ന് ആരംഭിച്ച നിരാഹാര സമരം 6ന് രാത്രിയാലാണ് എക്സിക്യുട്ടീവ് അംഗങ്ങളുടെ ഇടപെടൽ മൂലം സമരം അവസാനിപ്പിരിക്കുന്നതെന്നും, നഗരസഭ ചെയർമാനുമായി സംസാരിചതിൻ്റെ അടിസ്ഥാനത്തിൽ എസ് ജി എം ൻ്റെ ആവശ്യങ്ങൾക്ക് ഭാഗികമായി ഉറപ്പു നൽകിയിട്ടുണ്ടെന്നും എസ് ജി എം പ്രസീഡൻറ് ശിവജി ഗുരുവായൂർ പറഞ്ഞു.

ശനിയാഴ്ച 5ന് രാവിലെ കിഴക്കെ നടയിലെ മഞ്ജുളാൽ പരിസത്ത് പ്രത്യേകം തയ്യാറാക്കിയ സമരപ്പന്തലിലാണ് നിരാഹാര സമരം നേരത്തെ തീരുമാനിച്ചത് എസ്.ജി.എം. ജനറൽ സെകട്ടറി അജു എം ജോണി  മാത്രം നിരാഹാര സമരം നയിക്കുക എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഉദ്ഘാടനത്തിനുശേഷം എസ് ജി എം ൻ്റെ പ്രസിഡണ്ടു കൂടിയായ നടൻ ശിവജി ഗുരുവായൂരും നിരാഹാര സമരത്തിൽ പങ്കെടുക്കുകയായിരുന്നു. നഗരസഭ കൗൺസിലർ കെ പി എ റഷീദ് ശിവജി ഗുരുവായൂരിനും അജു എം ജോണിക്കും നാരങ്ങനീര് നൽകി.

ഗുരുവായൂരിലെ തെരുവോരങ്ങളിൽ നിരാലംബരായി കഴിയുന്ന തൊഴിലാളികൾക്ക് ചുരുങ്ങിയ ചിലവിൽ താമസ സൗകര്യം ലഭ്യമാക്കുക, തെരുവുകളിൽ  കഴിയുന്ന ഭക്തജനങ്ങൾക്ക് ഗുരുവായൂർ ദേവസ്വം പ്രത്യേക വിശ്രമകേന്ദ്രം ഒരുക്കുക, സാമൂഹിക വിരുദ്ധരായി ഗുരുവായൂരിലെ തെരുവോരങ്ങളിൽ പ്രവർത്തിക്കുന്നവരെ പുനരധിവാസത്തിന് ഗുരുവായൂർ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം

ഗുരുവായൂർ ക്ഷേത്ര നഗരിയുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താൻ കർശനമായി അധികാരികൾ രംഗത്തു വരണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം സാമൂഹ്യ  ദ്രോഹികളാലും കളന്മാരാലും, ഗുരുവായൂരിൽ സ്വൈര്യ ജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ് റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിന് അടിഭാഗം എന്നിവിടങ്ങളിൽ കള്ളന്മാരും, സാമൂഹ്യ ദ്രോഹികളും വിളയാട്ടം നടത്തുകയാണ് ഇതിന് നേരെ അധികാരികളുടെ ശ്രദ്ധ സത്വരമായി ഉണ്ടാകണ മെന്നാവശ്യപ്പെടുകയാണ് സേവ് ഗുരുവായൂർ മിഷൻ. 

സമരത്തിന് ആം ആദ്മി പാർട്ടി ഗുരുവായൂരിൻ്റെ പിന്തുണ നൽകുന്നതായി പ്രസിഡൻറ് പോളി ഗുരുവായൂർ അറിയിച്ചിരുന്നു.

ഭാരവാഹികളായ ഉണ്ണികൃഷ്ണൻ അലൈഡ്, ബാലൻ വാറണാട്ട്, പോളി ഫ്രാൻസീസ്, ജവഹർ കണ്ടാണശ്ശേരി, ഗോപിനാഥ് ജി വി. സുനീപ് വി എഫ്, അസ്കർ കൊളംബോ,  റീജൻ വത്സൻ പി എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...