BEYOND THE GATEWAY

ഗുരുവായൂർ നഗരസഭയിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡിൻ്റെ മിന്നൽ പരിശോധന

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് വിവിധ ഹോട്ടലുകളിൽ ചൊവ്വാഴിച ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

നഗരസഭ പ്രദേശത്തെ ഒമ്പത് ഹോട്ടലുകളിൽ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങളൊഴികെയുള്ള ഹോട്ടലുകളിൽ നിന്ന് മോശം ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. വൃത്തിയില്ലാത്ത സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന മോശം ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഇരുപത്തി അയ്യായിരം രൂപ വീതം പിഴ ഈടാക്കുന്നതും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ് ഗുരുവായൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി കാർത്തികയുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ സി രശ്മി, എം ഡി റിജേഷ്, സുജിത് കുമാർ എ ബി, കെ എസ് പ്രദീപ് എന്നിവരാണ് ഹോട്ടൽ പരിശോധന നടത്തിയത്.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...