BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങു കളി വിജയദശമി ദിനത്തിൽ തുടങ്ങും

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലാരൂപമായ കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട്, വർഷങ്ങളായി നടന്നു വരുന്ന ദേവസ്വം വക അരങ്ങുകളി വിജയദശമി ദിവസമായ ഒക്ടോബർ 13ന് അവതാരം കഥയോടെ ആരംഭിയ്ക്കും.  

14ന് കാളിയമർദ്ദനം കഥ നടക്കുന്ന ദിവസം വൈകീട്ട് ക്ഷേത്രത്തിൽ കൃഷ്ണമുടി പൂജിച്ച് അണിയറയിൽ കൊണ്ടുവരും. ഈ കൃഷ്ണമുടി ധരിച്ചാണ് കൃഷ്ണ വേഷമണിഞ്ഞ കലാകാരൻ അരങ്ങിലെത്തുക. തുടർന്നുള്ള  ദിവസങ്ങളിൽ രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗ്ഗാരോഹണം എന്നീ കഥകൾ അരങ്ങേറും. ഒക്ടോബർ 21 തിങ്കളാഴ്ച അവതാരം കഥയോടെ അരങ്ങുകളി അവസാനിയ്ക്കും. 

2024 വർഷത്തെ ഗുരുവായൂർ ദേവസ്വം  ശ്രീ മാനവേദ സുവർണ്ണമുദ്ര, വാസുനെടുങ്ങാടി എൻഡോവ്മെൻറ് സുവർണ്ണമുദ്ര എന്നീ പുരസ്കാരങ്ങൾക്ക് അർഹരായ കലാകാരന്മാരെ  നിശ്ചയിക്കുന്നത്  അരങ്ങുകളിയ്ക്കാണ്. അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചതിനു ശേഷം ക്ഷേത്രം വടക്കേ നടപ്പുരയിൽ കളിവിളക്ക് തെളിഞ്ഞാൽ  9 ദിവസവും കൃഷ്ണനാട്ടം  കളിയുണ്ടാകും. ഭക്തജനങ്ങൾക്ക് വഴിപാടായി ശീട്ടാക്കാതെ ദേവസ്വം വകയായി  നടത്തുന്ന അരങ്ങുകളി കാണാം.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...