BEYOND THE GATEWAY

ഗ്ളോബൽ എൻ എസ് എസ് എള്ളാത്ത് ജയകൃഷ്ണൻ അനുസ്മരണ സമ്മേളനം

ഗുരുവായൂർ : ജി എൻ എസ് എസിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ ചിന്തകനും വ്യവസായിയും ജി എൻ എസ് എസ് ദേശീയ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ഇ ജയകൃഷ്ണൻ്റെ നാലാം അനുസ്മരണ സമ്മേളനം ഗുരുവായൂർ രോഹിണി ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ വെച്ച് ജി എൻ എസ് എസ് ദേശീയ ചെയർമാൻ സോമശേഖരൻ നായർ (നാഗ്പൂർ) ഉത്ഘാടനം ചെയ്തു.

ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി. രാമചന്ദ്രൻ്റെ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ കവിയും പ്രഭാഷകനുമായ കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ അതിഥിയും ജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണവും നടത്തി. ചടങ്ങിൽ മധു.കെ. നായർ, കെ. ടി. ശിവരാമൻ നായർ, ഗോപിനാഥൻ നായർ (തുറവൂർ, ) ടി.രവീന്ദ്രൻ നായർ കെ. മോഹനകൃഷ്ണൻ, പി.പി. പ്രവീൺ കുമാർ, രാമനാഥൻ നെട്ടിശ്ശേരി, രാധശിവരാമൻ, സരസ്വതി വിജയൻ. തുടങ്ങിയവർ പ്രസംഗിച്ചു. ജയകൃഷ്ണൻ സ്മാരക വ്യവസായ സംരഭക പുരസ്കാരം നാരായണൻ പട്ടറമ്പിലിന് ദേശീയ ചെയർമാൻ എസ് എസ് നായർ സമ്മാനിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...